കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയുടെ വരും സീസണിലെ മൂന്നാമത്തെ കിറ്റെത്തി. ഭാവി, വര്‍ത്തമാനം, ഭാവി എന്ന കാല പ്രമേയം പിന്തുടരാനാണു ബ്ലാസ്‌റ്റേഴ്‌സ് ഉദ്ദേശിക്കുന്നത്. വെള്ള നിറത്തിലുള്ള മൂന്നാം കിറ്റില്‍ ചലനക്ഷമത, ശ്വസനക്ഷമത എന്നിവ ഉയര്‍ത്താന്‍ മുന്നിലും പിന്നിലുമായി 100 ശതമാനം പോളിസ്‌റ്ററിനൊപ്പം അള്‍ട്രാലൈറ്റ് ജാകാഡ് സംയോജിപ്പിച്ചിട്ടുണ്ട്.
ഹോം കിറ്റ് 1973 ലെ സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമിനുള്ള ആദരവായി. ആര്‍പ്പുവിളിക്കുന്ന, ആവേശഭരിതരായ ആരാധകര്‍ക്കുള്ള സമര്‍പ്പണമായിരുന്നു എവേ കിറ്റ്. കേരളത്തിലെ യുവാക്കളുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും ചിത്രീകരിക്കുന്നതാണു മൂന്നാമത്തെ കിറ്റ്. ഒരു ബ്ലാങ്ക് ക്യാന്‍വാസിന്റെ പ്രതീകമാണു പുതുതായി പുറത്തിറക്കിയ സമ്പൂര്‍ണ വെള്ള നിറത്തിലുള്ള ജേഴ്‌സി. അനന്തമായ സാധ്യതകള്‍ ചിത്രീകരിക്കുന്ന ഒരു ക്യാന്‍വാസാണിത്. ലക്ഷ്യങ്ങള്‍ കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും ആര്‍ക്കും കൈവരിക്കാനാകുമെന്ന് വിശ്വസിക്കുന്നതായി ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി. ഡയറക്‌ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. സംസ്‌ഥാനത്തെ യുവാക്കളെ അവരുടെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/3vLwRxe എന്ന ലിങ്ക് വഴി ഓണ്‍ലൈനില്‍ വൈറ്റ് കിറ്റ് വില്‍പ്പനയ്‌ക്കെത്തി.
https://ift.tt/eA8V8J
No comments:
Post a Comment