വിമര്‍ശനങ്ങളെ കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ധീരനായ രാഷ്ട്രീയക്കാരനാണ് രാഹുല്‍ ഗാന്ധി; നടന്‍ സെയ്ഫ് അലി ഖാന്‍ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Saturday, September 28, 2024

വിമര്‍ശനങ്ങളെ കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ധീരനായ രാഷ്ട്രീയക്കാരനാണ് രാഹുല്‍ ഗാന്ധി; നടന്‍ സെയ്ഫ് അലി ഖാന്‍

മുംബൈ; വിമര്‍ശനങ്ങലെ കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ധീരനായ രാഷ്ട്രീയക്കാരനാണ് രൂഹുല്‍ ഗാന്ധിയെന്ന് ബോളുവുഡ് താരം സെയ്ഫ് അലി ഖാന്‍.ഞാന്‍ ഇഷ്ടപ്പെട്ടത് ഇത്തരം ധീരനും സത്യസന്ധനുമായ രാഷ്ട്രീയക്കാരനെയാണ്.ലോക്‌സഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സെയ്ഫ് അലിഖാന്‍ പറഞ്ഞു.

ഭാവിയിലേക്ക് ഇന്ത്യയെ നയിക്കാന്‍ കഴിയുന്ന ധീരനായ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ഇവരില്‍ ആരെയാണ് ചിന്തിക്കുന്നത് എന്ന ചോദ്യത്തിന് അവരെല്ലാം ധീരരായ രാഷ്ട്രീയക്കാരാണെന്നാണ് സെയ്ഫ് പറഞ്ഞത്.

എന്നാല്‍ മുന്‍കാലങ്ങളില്‍ താനിക്ക് ലഭിച്ച അനാദരവ് മാറ്റിയ രാഹുല്‍ ഗാന്ധിയെ സെയ്ഫ് പ്രശംസിച്ചു. 'രാഹുല്‍ ഗാന്ധി ചെയ്തകാര്യങ്ങള്‍ വളരെ ശ്രദ്ധേയമാണെന്ന് ഞാന്‍ കരുതുന്നുണ്ട്. ആളുകള്‍ അദ്ദേഹം പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളോട് അനാദരവ് കാണിക്കുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. വളരെ നല്ല രീതിയില്‍ കഠിനാധ്വാനം ചെയ്തുകൊണ്ട് അദ്ദേഹം അത് മാറ്റിമറിച്ചതായി ഞാന്‍ കരുതുന്നു' സെയ്ഫ് അലി ഖാന്‍ പറയുന്നു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages