കൊൽക്കത്ത: പശ്ചിമ ബെംഗാളിലെ കൊല്‍ക്കത്തയില്‍ ദീപാവലി ദിനത്തിൽ തീപിടുത്തം. നിരവധി വീടുകൾ കത്തി നശിച്ചതായാണ് റിപ്പോർട്ട്.
കൊൽക്കത്ത ന്യൂടൗണിലെ നിവേദിതാപള്ളിയിലെ ചേരി പ്രദേശത്താണ് ശനിയാഴ്ച രാത്രിയോടെ തീപ്പിടുത്തമുണ്ടായത്. അപകട സ്ഥലത്ത് അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകൾ എത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ 10-ന് ടോപ്സിയ മേഖലയിലെ ചേരിപ്രദേശത്തും വൻ തീപ്പിടിത്തമുണ്ടായിരുന്നു. അന്ന് ഇരുപതോളം കുടിലുകൾ അപകടത്തിൽ കത്തി നശിച്ചിരുന്നു.
https://ift.tt/eA8V8J
No comments:
Post a Comment