നാല്‌വർഷം നിരവധി പുരസ്‌കാരങ്ങൾ ; ‘നേട്ടങ്ങൾ തിളക്കത്തോടെ ആവർത്തിക്കും’ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Tuesday, November 3, 2020

നാല്‌വർഷം നിരവധി പുരസ്‌കാരങ്ങൾ ; ‘നേട്ടങ്ങൾ തിളക്കത്തോടെ ആവർത്തിക്കും’


ഈ സർക്കാരിന്റെ കാലയളവിൽ നിരവധി അവാർഡും അംഗീകാരങ്ങളുമാണ് സംസ്ഥാനത്തെ തേടിയെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാം അഭിമാനാർഹമായ നേട്ടങ്ങളാണ്.

ബംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റർ നടത്തിയ പഠനത്തിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവയ്ക്കുന്ന സംസ്ഥാനമായി ഈ വർഷവും കേരളം തെരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയും നിതി ആയോഗും ചേർന്ന് തയ്യാറാക്കുന്ന സുസ്ഥിരവികസനലക്ഷ്യ സൂചികയിലും നമ്മൾ ഒന്നാമതെത്തി. മുൻവർഷത്തേക്കാൾ പോയിന്റ് നേട്ടമുണ്ടെന്നതും ശ്രദ്ധേയമാണ്. ഇന്ത്യ ടുഡേ വർഷാവർഷം നടത്തുന്ന സംസ്ഥാനങ്ങളുടെ സർവേയിലും കേരളം വിവിധ വിഭാഗങ്ങളിൽ ഒന്നാമതാണ്. ക്രമസമാധാനം, ആരോഗ്യപരിപാലനം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, വിനോദസഞ്ചാരം, മികച്ച പാൽ ഉൽപ്പാദനക്ഷമത തുടങ്ങിയ വിഭാഗങ്ങളിലായി കേരളത്തിന് അവാർഡ് ലഭിച്ചു.

സെന്റർ ഫോർ മീഡിയ സ്റ്റഡീസ് നടത്തിയ പഠനത്തിൽ അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. ട്രാൻസ്പരൻസി ഇന്റർനാഷണൽ ഇന്ത്യയും ലോക്കൽ സർക്കിൾസും ചേർന്ന് നടത്തിയ ഇന്ത്യ കറപ്ഷൻ സർവേയിലും ഏറ്റവും അഴിമതി കുറഞ്ഞയിടം കേരളംതന്നെ.

സംസ്ഥാനത്തെ വിവിധ മേഖലകളെയും വകുപ്പുകളെയും പല ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ തേടിയെത്തി. വിദ്യാഭ്യാസ, ആരോഗ്യ റാങ്കിങ്ങിലും രാജ്യത്തിന് മാതൃക നമ്മൾതന്നെ. സാംക്രമികേതര രോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള യുഎൻ അവാർഡ് ലഭിച്ചതും അടുത്തിടെയാണ്. ഇപ്പോൾ പബ്ലിക് അഫയേഴ്സ് സെന്റർ നൽകിയ അംഗീകാരം ഗവേണൻസിനുള്ളതാണ്. ഭരണ നിർവഹണം എന്നാൽ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ജനങ്ങളും കൈകോർത്തുനിന്നാൽമാത്രം വിജയിക്കുന്ന ഒന്നാണ്. ഇങ്ങനെയുള്ള നേട്ടങ്ങൾ കൂടുതൽ തിളക്കത്തോടെ ആവർത്തിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ ഏർപ്പെട്ടിട്ടുള്ളത്.


https://ift.tt/eA8V8J

No comments:

Post a Comment

Post Bottom Ad

Pages