മനാമ: സൗദിയിലെ ദമാം കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്ത് രണ്ട് ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സൗദി പതാക വഹിച്ച അല്‍ ബഹ്‌രി കമ്പനി കപ്പലും ടാന്‍സാനിയന്‍ കപ്പലുമാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. അപകടം തുറമുഖത്തെ കപ്പല്‍ ഗതാഗതത്തെയോ മറ്റ് പ്രവര്‍ത്തനങ്ങളെയോ ബാധിച്ചിട്ടില്ലെന്ന് തുറമുഖ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തില്‍ പ്രത്യേക സമിതി അന്വേഷണം ആരംഭിച്ചതായി അതോറിറ്റി അറിയിച്ചു.
https://ift.tt/eA8V8J
No comments:
Post a Comment