കൊച്ചി/കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു വിവാദം സൃഷ്‌ടിച്ച ചുവന്ന സ്വിഫ്‌റ്റ് കാര്‍, കേസില്‍ അറസ്‌റ്റിലായ അര്‍ജുന്‍ ആയങ്കിയുടേതെന്നു കസ്‌റ്റംസ്. ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മുന്‍ മേഖല സെക്രട്ടറി സി. സജേഷിന്റെ പേരിലാണ് കാര്‍. എന്നാല്‍ കാറിനു പണം മുടക്കിയത് ആയങ്കിയാണെന്നും ഇയാളുടെ ബിനാമിയാണു സജേഷെന്നും കസ്‌റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സജേഷിനെ കസ്‌റ്റംസ് ചോദ്യംചെയ്യും. ഇന്നു രാവിലെ 11ന് കസ്‌റ്റംസിന്റെ കൊച്ചി യൂണിറ്റില്‍ ഹാജരാകാന്‍ സജേഷിനു നോട്ടീസ് നല്‍കി.
തന്റെ ഫോണും മറ്റു തെളിവുകളും നശിപ്പിച്ച ശേഷമാണ് അര്‍ജുന്‍ ആയങ്കി ചോദ്യംചെയ്യലിനു ഹാജരായതെന്നും കസ്‌റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സ്വര്‍ണക്കടത്തിന്റെ ബുദ്ധികേന്ദ്രം അര്‍ജുനാണ്. ഇയാള്‍ക്കെതിരേ ഡിജിറ്റല്‍ തെളിവുകളുണ്ട്. അന്വേഷണത്തോടു സഹകരിക്കുന്നില്ല. മൊഴിയെടുത്തപ്പോള്‍ നല്‍കിയതെല്ലാം കെട്ടിച്ചമച്ച വിവരങ്ങളാണ്. ആര്‍ഭാട ജീവിതമാണ് അര്‍ജുന്‍ ആയങ്കി നയിച്ചിരുന്നത്. ഇതിനുള്ള വരുമാനം സ്രോതസ് എന്തെന്ന് അറിയില്ല. ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയതു കടത്തുസ്വര്‍ണം തട്ടിയെടുക്കാനാണോ അതോ കാരിയറില്‍നിന്നു വാങ്ങി ഇടപാടുകാര്‍ക്ക് എത്തിച്ചുകൊടുക്കാനാണോ എന്നതില്‍ വ്യക്‌തത വന്നിട്ടില്ല.-കസ്‌റ്റംസ് പറഞ്ഞു.
അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കോയേ്ാേട് സ്വദേശിയായ സജേഷിനെ ചോദ്യം ചെയുന്നത്. അര്‍ജുന്‍ ആയങ്കി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത് സജേഷിന്റെ ഉടമസ്‌ഥതയിലുള്ള കാറിലാണെന്നു തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന്, സി.പി.എം. മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു ഇയാളെ ഒരു വര്‍ഷത്തേക്കു പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. സി.പി.എം. നിയന്ത്രണത്തിലുള്ള കോയേ്ോട് സഹകരണ ബാങ്കിലെ സ്വര്‍ണ പരിശോധകനാണ് സജേഷ്. അര്‍ജുന്‍ ആയങ്കി മുന്‍പ് കടത്തിയ സ്വര്‍ണം ഇയാള്‍ കൈകാര്യം ചെയ്‌തിരുന്നോ, കടത്തി കൊണ്ടുവരുന്ന സ്വര്‍ണം സഹകരണ ബാങ്കുകളിലെ ജീവനക്കാരുടെ സ്വാധീനം ഉപയോഗിച്ച് ക്രയവിക്രിയം നടത്തിയോ തുടങ്ങിയ കാര്യങ്ങള്‍ കസ്‌റ്റംസ് അന്വേഷിക്കും. വിവിധ സഹകരണ ബാങ്കുകളിലെ സ്വര്‍ണ പരിശോധകരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
https://ift.tt/eA8V8J
No comments:
Post a Comment