ലണ്ടന്‍: ഇരുപത്തിനാലാം ഗ്രാന്‍സ്ലാം കിരീടമെന്ന നേട്ടത്തിനായുള്ള സെറീന വില്യംസിന്റെ കാത്തിരിപ്പ് നീളുന്നു. വിമ്പിള്‍ഡണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം സിംഗിള്‍സ് ഒന്നാം റൗണ്ടിനിടെ പരുക്കേറ്റതോടെ സെറീന പിന്മാറി.
ബെലാറസിന്റെ അലിയാക്‌സാന്ദ്ര സാസ്‌നോവിച്ചിനെതിരേയായിരുന്നു ഒന്നാം റൗണ്ട്. നാലാം ഗെയിമിനിടെ ഇടതു കാല്‍ക്കുഴയ്‌ക്കു പരുക്കേറ്റതോടെയാണു സെറീന പിന്മാറിയത്. മത്സരം കഷ്‌ടിച്ച് 34 മിനിറ്റ് നീണ്ടു. മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്‍സ്ലാമുകളെന്ന റെക്കോഡിനൊപ്പമെത്താനുള്ള ശ്രമത്തിലാണു 39 വയസുകാരിയായ സെറീന.
ഏഴു വട്ടം വിമ്പിള്‍ഡണ്‍ സിംഗിള്‍സ് നേടിയ താരമാണു മുന്‍ ലോക ഒന്നാം നമ്പര്‍ കൂടിയായ സെറീന. പുരുഷ സിംഗിള്‍സില്‍ മുന്‍ ചാമ്പ്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ അട്ടിമറിയില്‍നിന്നു രക്ഷപ്പെട്ടു. ഫ്രാന്‍സിന്റെ അഡ്രിയാന്‍ മന്നാരിയോ പരുക്കു മൂലം പിന്മാറിയതാണ് ഇതിഹാസ താരത്തെ രക്ഷിച്ചത്. മത്സരം 6-4, 6-7(3), 3-6, 6-2 എന്ന സ്‌കോറില്‍ നില്‍ക്കേയാണു മന്നാരിയോ പിന്മാറിയത്.
നാലാം സെറ്റിന്റെ ഏഴാം ഗെയിമില്‍ തെന്നിവീണ് ഇടതുകാല്‍മുട്ടിനു പരുക്കേറ്റതാണ് അഡ്രിയാന്‍ മന്നാരിയോയ്‌ക്കു വിനയായത്. ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നോവാക് ജോക്കോവിച്ച് ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണിനെ തോല്‍പ്പിച്ച് മൂന്നാം റൗണ്ടിലെത്തി. സ്‌കോര്‍: 6-3, 6-3, 6-3. ലോക രണ്ടാം നമ്പര്‍ റഷ്യയുടെ ഡാനില്‍ മെദ്‌വദേവ് ജാന്‍ ലെനാഡ് സ്‌ട്രഫിനെ തോല്‍പ്പിച്ചു മുന്നേറി. സ്‌കോര്‍: 6-4, 6-1, 4-6, 7-6(3).
https://ift.tt/eA8V8J
No comments:
Post a Comment