ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ്‌ ; ഹെൽത്ത് ഐഡി പദ്ധതി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായി തെറ്റിദ്ധരിപ്പിക്കുന്നു - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Monday, October 25, 2021

ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ്‌ ; ഹെൽത്ത് ഐഡി പദ്ധതി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായി തെറ്റിദ്ധരിപ്പിക്കുന്നു



ശൂരനാട്
സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ രജിസ്ട്രേഷൻ തുടങ്ങിയതായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഹെൽത്ത് ഐഡി പദ്ധതിയാണ് ചികിത്സാ പദ്ധതിയായി തെറ്റിദ്ധരിപ്പിക്കുന്നത്. രജിസ്ട്രേഷൻ ഫീ ഇനത്തിൽ പലർക്കും പണം നഷ്ടമായി.

ഹെൽത്ത് ഐഡിയുടെ സൈറ്റിൽ വ്യക്തിയുടെ ആധാർ വിവരങ്ങളും മൊബൈൽ നമ്പറും നൽകുമ്പോൾ ലഭിക്കുന്ന ഹെൽത്ത് ഐഡി ആരോഗ്യ വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുകയും ആരോഗ്യ വിവരങ്ങളും റെക്കോഡുകളും അടക്കം ഡിജിറ്റലായി സൂക്ഷിക്കാനും പരിശോധിക്കാനും കഴിയുന്നതിനും അവസരമൊരുക്കും എന്നുമാണ് അറിയിച്ചിട്ടുള്ളത്. ഹെൽത്ത് ഐഡി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാർ ജനങ്ങളെ പറ്റിക്കുന്നത്. ശൂരനാട് വടക്ക് പഞ്ചായത്തിൽ കഴിഞ്ഞദിവസം ഇത്തരത്തിൽ ആരോഗ്യ ഇൻഷുറൻസ് രജിസ്ട്രേഷൻ എന്നപേരിൽ ഹെൽത്ത് ഐ ഡി രജിസ്ട്രേഷൻ ക്യാമ്പുകൾ നടത്തിയിരുന്നു. ജില്ലയിൽ പലയിടത്തും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. 20 രൂപ മുതൽ 200 രൂപ വരെയാണ് രജിസ്ട്രേഷൻ ഫീസായി ഈടാക്കുന്നത്. വാട്സാപ്പിലും മറ്റും പ്രചരിക്കുന്ന അറിയിപ്പ് വിശ്വസിച്ച് നിരവധി പേരാണ് അക്ഷയ സെന്ററുകളിൽ എത്തുന്നത്. അക്ഷയ ജീവനക്കാർ ഇവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി മടക്കി അയക്കുകയാണ്.

അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായി പ്രവർത്തിക്കുന്ന വ്യാജ ജനസേവന കേന്ദ്രങ്ങളും മറ്റുമാണ് ഇത്തരം പ്രചാരണങ്ങൾക്കു പിന്നിൽ. വാണിജ്യാടിസ്ഥാനത്തിൽ ഓൺലൈൻ സേവനം നൽകാൻ സംസ്ഥാന സർക്കാർ അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമേ അനുമതി നൽകിയിട്ടുള്ളൂ. നിലവിൽ കേരളത്തിൽ സൗജന്യ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നത് കാരുണ്യ ബെലവനന്റ് ഫണ്ട്, കാരുണ്യ സുരക്ഷാ പദ്ധതി എന്നീ രണ്ടു പദ്ധതികളിലൂടെയാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത് സംസ്ഥാന ഹെൽത്ത് ഏജൻസിയാണ്. ഹെൽത്ത് ഐഡിയും സൗജന്യ ചികിത്സാ പദ്ധതിയുമായി യാതൊരു ബന്ധവുമില്ല. ദേശീയ ആരോഗ്യ ഐഡി കാർഡ് ഉപയോഗിച്ച് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സ ലഭ്യമാകും എന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ ഡോ. ബിജോയ് അറിയിച്ചു.


https://ift.tt/eA8V8J

No comments:

Post a Comment

Post Bottom Ad

Pages