ന്യൂഡല്‍ഹി: പാകിസ്‌താന്‍ 10 വിക്കറ്റിനു തോല്‍പ്പിച്ചതിന് ആരാധകര്‍ കലിപ്പ് തീര്‍ത്തത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ നേര്‍ക്ക്. ഷമിയുടെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ പാകിസ്‌താന് ഒറ്റുകൊടുത്ത വഞ്ചകന്‍ എന്ന നൂറുകണക്കിനു മെസേജുകളെത്തി.
ഷമിക്കു പിന്തുണയുണായി ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്‌ദുള്ള, മുന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, വിരേന്ദര്‍ സേവാഗ് തുടങ്ങിയവര്‍ രംഗത്തെത്തി. ഷമി ഇന്ത്യയുടെ 11 കളിക്കാരില്‍ ഒരാള്‍ മാത്രമാണെന്നു മറക്കരുതെന്നായിരുന്നു അബ്‌ദുള്ളയുടെ ട്വീറ്റ്. ഒരു മത്സരം കൊണ്ട് ഒരാളെയും വിലയിരുത്താനാകില്ലെന്നു വിരേന്ദര്‍ സേവാഗ് ട്വീറ്റ് ചെയ്‌തു.
പാകിസ്‌താന്റെ ജയം ഇന്ത്യക്കാര്‍ ആഘോഷിക്കുന്നതിലും നാണക്കേടാണ് ഷമിക്കെതിരായ സൈബര്‍ ആക്രമണങ്ങളെന്ന് ബി.ജെ.പി. എം.പി. കൂടിയായ ഗംഭീര്‍ പറഞ്ഞു. പാകിസ്‌താന്‍ ജയിച്ചതിനു പിന്നാലെ പഞ്ചാബില്‍ കശ്‌മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ആക്രമിച്ചിരുന്നു. ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറും ഷമിക്കു പിന്തുണ പ്രഖ്യാപിച്ചു.
https://ift.tt/eA8V8J
No comments:
Post a Comment