കൊച്ചി: മലയാളത്തിലെ ഏറ്റവും ചെറിയ പുസ്തകമെന്നു വിശേഷിപ്പിക്കാവുന്ന 'രാസരസിക' പൂജവച്ച് സാഹിത്യകാരന്‍ പായിപ്ര രാധാകൃഷ്ണന്‍. അറുപതോളം വര്‍ഷം പഴക്കുമുള്ള അപൂര്‍വ കൃതിയാണ് മൂവാറ്റുപുഴ പായിപ്ര അകത്തൂട്ട് വീട്ടില്‍ പൂജവച്ചത്.
25 താളുകളാണ് ഇതിനുള്ളത്. ഒന്നര സെന്റീമീറ്റര്‍ നീളവും ഒരു സെന്റീ മീറ്റര്‍ വീതിയുമുള്ള ഈ ചെറുപുസ്തകം 1960 ല്‍ ജപ്പാനില്‍ അച്ചടിച്ചതാണ്. വായിക്കണമെങ്കില്‍ ലെന്‍സ് വേണം. ഖണ്ഡകാവ്യമായാണ് രചന. ഈ പുസ്തകം ഒരു നിധിപോലെ ചെപ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു പായിപ്ര രാധാകൃഷ്ണന്‍. ഇതുപോലെ മറ്റൊന്ന് മലയാളത്തിലുണ്ടാവില്ലെന്ന് അദ്ദേഹം പറയുന്നു. സാധാരണ അച്ചടിയുടെ പത്തിലൊന്നു വലിപ്പമേ അക്ഷരങ്ങള്‍ക്കുള്ളൂ.
മഹാരാജാസ് കോളജില്‍ പഠിക്കുന്ന കാലം. 1972-ല്‍ കവി എസ്. രമേശന്‍ നായര്‍ക്കൊപ്പം തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളജില്‍ സാഹിത്യ ക്യാമ്പിലെത്തിയപ്പോഴാണ് രാസരസിക പായിപ്രയുടെ െകെയില്‍ എത്തിയത്. ശങ്കര്‍ എന്ന സുഹൃത്താണ് പുസ്തകം സമ്മാനിച്ചത്. ശങ്കറിന്റെ മാതുലന്‍ തിരുവനന്തപുരം മണക്കാട് കല്‍പക പ്രിന്റേഴ്‌സ് ഉടമ കെ.വി. മണലിക്കരയാണ് രാസരസികയുടെ കര്‍ത്താവും പ്രസാധകനും.
ജപ്പാനില്‍ അയച്ചുകൊടുത്ത് അച്ചടിക്കുകായിരുന്നു. ലോകത്ത് പലയിടത്തും ചെറുപുസ്തകങ്ങള്‍ അച്ചടിക്കുന്നത് പതിവായിരുന്നുവെങ്കിലും മലയാളത്തില്‍ ആ രീതിയില്ലായിരുന്നു. സാങ്കേതികവിദ്യ വളര്‍ന്നെങ്കിലും ഇത്തരം അച്ചടി സാങ്കേതികവിദ്യ മലയാളത്തിന് ഇതുവരെ പരിചിതമല്ലെന്ന് പായിപ്ര പറയുന്നു. പായിപ്രയുടെ സാഹിത്യജീവിതത്തിലെ അമ്പതാംവര്‍ഷത്തിലെ ഏറ്റവും വിലപിടിച്ച ഒരു ഓര്‍മയായിട്ടാണ് അദ്ദേഹം ഈ പുസ്തകത്തെ കാണുന്നത്.
https://ift.tt/q5xEdSi
No comments:
Post a Comment