വിയന്ന/ലണ്ടന്‍: എണ്ണക്കയറ്റുമതി ഗണ്യമായി വെട്ടിക്കുറയ്ക്കാന്‍ പെട്രോളിയം ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെയും സൗഹൃദരാഷ്ട്രങ്ങളുടെയും(ഒപെക്+) തീരുമാനം. അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും സമ്മര്‍ദം അവഗണിച്ചാണ് തീരുമാനം. ഉത്പാദനവും ലഭ്യതയും കുറയുന്നതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ എണ്ണവില വീണ്ടും കത്തിക്കയറിയേക്കും.
സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഒപെക് അംഗരാഷ്ട്രങ്ങളുടെയും റഷ്യ അടക്കമുള്ള ഒപെക് അംഗമില്ലാത്ത രാജ്യങ്ങളുടെയും പ്രതിനിധികള്‍ വിയന്നയിലെ ഒപെക് ആസ്ഥാനത്ത് ഇന്നലെ യോഗംചേര്‍ന്നാണു തീരുമാനമെടുത്തത്. ഊര്‍ജ മന്ത്രിമാരും സഖ്യകക്ഷികളല്ലാത്തവരും വിയന്നയിലെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കോവിഡ് ആരംഭിച്ചതിനു പിന്നാലെ 2020 ന്റെ തുടക്കംമുതല്‍ ഒപെക് ഓഫ്‌െലെന്‍ യോഗങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
എണ്ണവില കയറിയാല്‍ റഷ്യക്ക് അത് ആശ്വാസമാകും. യൂറോപ്യന്‍ നിരോധനം നേരിടാന്‍ ഇത് റഷ്യയെ സഹായിക്കും. ആഗോള മാന്ദ്യ ഭയത്തെത്തുടര്‍ന്ന് എണ്ണവില ബാരലിന് 120 ഡോളറില്‍നിന്ന് 90 ഡോളറായി കുറഞ്ഞിരുന്നു.
ഒപെക്കും മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങളും പ്രതിദിനം ഒരു 10 ലക്ഷം മുതല്‍ 20 ദശലക്ഷം ബാരല്‍ വരെ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിലാണ്. വെട്ടിച്ചുരുക്കലുമായി മുന്നോട്ടുപോകരുതെന്ന് യു.എസിന്റെ സമ്മര്‍ദമുണ്ട്. നവംബറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എണ്ണവില വര്‍ധന പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ് െവെറ്റ് ഹൗസ്.
രാഷ്ട്രീയ തീരുമാനമല്ല െകെക്കൊണ്ടതെന്നും സാങ്കേതിക കാരണങ്ങളാലാണ്എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കുന്നതെന്നും യു.എ.ഇ. ഊര്‍ജമന്ത്രി സുഹെയ്ല്‍ അല്‍ മൗസ്‌റോയ് പറഞ്ഞു.
https://ift.tt/67DGRi0
No comments:
Post a Comment