രാജ്യത്ത് റോഡ് അപകടങ്ങളുടെ ദുരന്തഭൂമിയായി െദെവത്തിന്റെ സ്വന്തം നാട് മാറുന്നു. റോഡ് അപകടങ്ങളില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടമാകുന്നവരുടെ പട്ടികയില്‍ കേരളം ആദ്യസ്ഥാനക്കാരില്‍ ഒരാളാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സംസ്ഥാനത്ത് റോഡുകളില്‍ പൊലിഞ്ഞത് 26,407 മനുഷ്യ ജീവനുകളാണ്.
2016 മുതല്‍ 2022 ഓഗസ്റ്റ് വരെയുള്ള കണക്കാണിത്. ഈ വര്‍ഷം ഓഗസ്റ്റ് വരെ മാത്രം സംസ്ഥാനത്ത് 28,876 റോഡപകടങ്ങളാണുണ്ടായത്. 2838 പേര്‍ മരിച്ചപ്പോള്‍ 32,314 പേര്‍ക്ക് പരുക്കേറ്റു.
അമിത വേഗം, അശ്രദ്ധമായ ഡ്രൈവിങ്, റോഡുകളുടെ ശോച്യാവസ്ഥ തുടങ്ങി നിരവധി കാരണങ്ങളാണ് അപകടങ്ങള്‍ക്ക് പിന്നിലുള്ളത്. ആറു വര്‍ഷത്തിനിടെ 2,49,231 റോഡപകടങ്ങളില്‍ 2,81,320 പേര്‍ക്ക് പരുക്കേറ്റു. റിപ്പോര്‍ട്ട് ചെയ്യുന്ന അപകടങ്ങളുടെ കണക്കു മാത്രമാണിത്.
2016 ല്‍ 39,420 അപകടങ്ങളിലായി 4287 പേര്‍ മരിച്ചു. 44,208 പേര്‍ക്ക് പരുക്ക് പറ്റി. 2017 ല്‍ 38,470 വാഹനാപകടങ്ങില്‍ 4131 പേര്‍ മരിച്ചപ്പോള്‍ 42,671 പേര്‍ക്ക് പരുക്കു പറ്റി. 2018 ല്‍ 40,181 അപകടങ്ങളില്‍ 4303 ജീവനുകള്‍ പൊലിഞ്ഞു. 45,458 പേര്‍ക്ക് പരുക്കേറ്റു. 2019 ല്‍ 41,111 അപകടങ്ങളിലായി 4440 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 46,055 പേര്‍ക്ക് പരുക്കേറ്റു. 2020 ല്‍ 27,877 അപകടങ്ങളിലായി 2979 പേര്‍ മരിച്ചപ്പോള്‍ 30,510 പേര്‍ക്ക് പരുക്കേറ്റു. 2021 ല്‍ 33,296 അപകടങ്ങളിലായി 3429 പേരാണ് മരിച്ചത്. 40,204 പേര്‍ക്ക് പരുക്കേറ്റു.
ജി. അരുണ്‍
https://ift.tt/Qwc8uIm
No comments:
Post a Comment