തദ്ദേശത്തില്‍ തകര്‍ത്ത്‌ യു.ഡി.എഫ്‌. , 2 വര്‍ഷത്തിനിടെ ആദ്യമായി ഇടതുചുവട്‌ തെറ്റി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Friday, November 11, 2022

തദ്ദേശത്തില്‍ തകര്‍ത്ത്‌ യു.ഡി.എഫ്‌. , 2 വര്‍ഷത്തിനിടെ ആദ്യമായി ഇടതുചുവട്‌ തെറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്കു വന്‍തിരിച്ചടി. 29-ല്‍ എട്ടെണ്ണം പിടിച്ചെടുത്തതടക്കം 15 വാര്‍ഡുകള്‍ നേടി യു.ഡി.എഫിന്റെ കുതിപ്പ്‌. എല്‍.ഡി.എഫ്‌. 12 വാര്‍ഡുകളും ബി.ജെ.പി. രണ്ടും നേടി. എറണാകുളം, കീരിപ്പാറ പഞ്ചായത്തുഭരണം ഇടതുമുന്നണിയില്‍നിന്നു യു.ഡി.എഫ്‌. പിടിച്ചെടുത്തു. രണ്ടുവര്‍ഷത്തിനിടെ ആദ്യമായാണ്‌ ഇടതുമുന്നണി സംസ്‌ഥാനത്ത്‌ തെരഞ്ഞെടുപ്പ്‌ തിരിച്ചടി നേരിടുന്നത്‌.
ഒരു ജില്ലാപഞ്ചായത്ത്‌, അഞ്ച്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌, മൂന്ന്‌ മുനിസിപ്പാലിറ്റി, 20 പഞ്ചായത്ത്‌ വാര്‍ഡുകളിലേക്കാണു തെരഞ്ഞെടുപ്പ്‌ നടന്നത്‌. കോഴിക്കോട്‌ കിഴക്കോത്ത്‌ പഞ്ചായത്ത്‌ ഒന്നാം വാര്‍ഡ്‌, എറണാകുളം കീരംപാറ പഞ്ചായത്ത്‌ ആറാം വാര്‍ഡ്‌, വയനാട്‌ കണിയാമ്പറ്റ പഞ്ചായത്ത്‌ നാലാം വാര്‍ഡ്‌, തിരുവനന്തപുരം പഴയകുന്നുമ്മല്‍ പഞ്ചായത്ത്‌ മഞ്ഞപ്പാറ വാര്‍ഡ്‌, തൃശൂര്‍ വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍ ഡിവിഷന്‍, ആലപ്പുഴ പാലമേല്‍ പഞ്ചായത്ത്‌ ആദിക്കാട്ടുകുളങ്ങര വാര്‍ഡ്‌, ഇടുക്കി ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ വാര്‍ഡ്‌, ആലപ്പുഴ പാണ്ടനാട്‌ പഞ്ചായത്ത്‌ വന്മഴി വാര്‍ഡ്‌ എന്നിവയാണു യു.ഡി.എഫ്‌. പിടിച്ചെടുത്തത്‌. പാണ്ടനാട്‌ വാര്‍ഡ്‌ ബി.ജെ.പിക്കും മറ്റുള്ളവ ഇടതുമുന്നണിക്കും നഷ്‌ടമായി.
ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത്‌ പൊന്നെടുത്താല്‍ വാര്‍ഡ്‌ യു.ഡി.എഫില്‍നിന്നും എറണാകുളം, പറവൂര്‍ നഗരസഭ വാണിയക്കാട്‌ ഡിവിഷന്‍ ബി.ജെ.പിയില്‍നിന്നും പിടിച്ചെടുത്തതാണ്‌ ഇടതുമുന്നണിയുടെ ആശ്വാസനേട്ടം. ആലപ്പുഴ, കാര്‍ത്തികപ്പള്ളി പഞ്ചായത്ത്‌ എട്ടാം വാര്‍ഡ്‌ സി.പി.എമ്മില്‍നിന്നു ബി.ജെ.പി. പിടിച്ചെടുത്തു. ആലപ്പുഴ, മുതുകുളം ഗ്രാമപഞ്ചായത്ത്‌ നാലാം വാര്‍ഡില്‍ യു.ഡി.എഫ്‌. സ്വതന്ത്രസ്‌ഥാനാര്‍ത്ഥി ജി.എസ്‌. ബൈജു ജയിച്ചു. ബി.ജെ.പി. വിട്ട ബൈജു പഞ്ചായത്ത്‌ അംഗത്വം രാജിവച്ചാണു വീണ്ടും മത്സരിച്ചത്‌.
ഉപതെരഞ്ഞെടുപ്പ്‌ നടന്ന ഏക ജില്ലാപഞ്ചായത്ത്‌ ഡിവിഷനായ പത്തനംതിട്ടയിലെ പുളിക്കീഴ്‌ ഇടതുമുന്നണി നിലനിര്‍ത്തി. പറവൂര്‍ നഗരസഭയിലെ 14-ാം വാര്‍ഡ്‌ ബി.ജെ.പിയില്‍നിന്നു സി.പി.എം. പിടിച്ചെടുത്തു.
തിരുവനന്തപുരം കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ പഞ്ചായത്ത്‌ മഞ്ഞപ്പാറ വാര്‍ഡില്‍ അഞ്ചുപതിറ്റാണ്ടും കോഴിക്കോട്‌ കിഴക്കോത്ത്‌ പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി ഒന്നാം വാര്‍ഡില്‍ രണ്ടുപതിറ്റാണ്ടും നിലനിന്ന സി.പി.എം. ആധിപത്യമാണു യു.ഡി.എഫ്‌. തകര്‍ത്തത്‌.


https://ift.tt/YtmpCdk

No comments:

Post a Comment

Post Bottom Ad

Pages