ഹിമാചൽപ്രദേശിൽ പാരാഗ്ലൈഡിങ്ങിനിടെ മലയാളി സൈനികൻ മരിച്ചു - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Thursday, November 10, 2022

ഹിമാചൽപ്രദേശിൽ പാരാഗ്ലൈഡിങ്ങിനിടെ മലയാളി സൈനികൻ മരിച്ചു


​ഗുരുവായൂർ
ഹിമാചൽപ്രദേശിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തിൽ ഗുരുവായൂർ സ്വദേശിയായ സൈനികന് വീരമൃത്യു. കിഴക്കേനടയിൽ ശ്രീകൃഷ്ണ സ്വീറ്റ് ഉടമ കൊളാടിപ്പടിയിൽ നഗരസഭാ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഗുരുവായൂർ തിരുവെങ്കിടം കൊടക്കാട്ട് വീട്ടലായിൽ വിജയകുമാറിന്റെയും തേക്കേടത്ത് ബേബിയുടെയും മകൻ ലെഫ്റ്റനന്റ് കമാൻഡർ വിബിൻ ദേവ്(32)ആണ് മരിച്ചത്. ബീർ ബിലിങ്ങിലെ ഗ്രാമത്തിലാണ് പാരാഗ്ലൈഡിങ്ങിനിടെ അപകടം. പാരാഗ്ലൈഡിങ്ങിനിടെ റോട്ടർ ടർബുലൻസ് പ്രവർത്തിക്കാതിരുന്നതിനെത്തുടർന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ഡൽഹി നേവൽ ഹെഡ്ക്വാർട്ടേഴ്സിൽ സബ്മറൈൻ ഡിസൈൻ ഗ്രൂപ്പ് ലഫ്റ്റനന്റ് കമാൻഡറാണ് വിബിൻ ദേവ്. സഹോദരി: ഇന്ദുലേഖ. മൃതദേഹം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച സംസ്കരിക്കും.


https://ift.tt/tKhyexX

No comments:

Post a Comment

Post Bottom Ad

Pages