കത്ത്‌ കണ്ടവരുണ്ടോ ? വിവാദ കത്തുകളില്‍ അന്വേഷണം വഴിമുട്ടി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Tuesday, November 15, 2022

കത്ത്‌ കണ്ടവരുണ്ടോ ? വിവാദ കത്തുകളില്‍ അന്വേഷണം വഴിമുട്ടി

തിരുവനന്തപുരം: സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‌ കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ക്കു പാര്‍ട്ടിക്കാരുടെ പട്ടിക ചോദിച്ചുള്ള മേയര്‍ ആര്യാ രാജേന്ദ്രന്റെയും എസ്‌.എ.ടി. ആശുപത്രിയിലെ വിശ്രമ മുറിയിലേക്ക്‌ ജീവനക്കാരുടെ നിയമനത്തിനു ശിപാര്‍ശ ആവശ്യപ്പെട്ടുള്ള നഗരസഭ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അധ്യക്ഷന്‍ ഡി.ആര്‍. അനിലിന്റെയും വിവാദ കത്തുകളിലുള്ള അന്വേഷണങ്ങള്‍ വഴിമുട്ടി. കത്തുകളുടെ ഒറിജിനല്‍ കണ്ടെത്താത്ത സാഹചര്യത്തിലാണിത്‌.
മേയറുടെ പേരില്‍ പ്രചരിച്ച കത്തിന്റെ ശരിപകര്‍പ്പ്‌ ഇതേവരെ കണ്ടെത്താനായില്ല. കത്തിന്റെ സ്‌ക്രീന്‍ ഷോട്ട്‌ മാത്രമേ കണ്ടിട്ടുള്ളൂ. മേയറുടെ ലെറ്റര്‍ പാഡില്‍ കത്ത്‌ നല്‍കിയ സംഭവത്തെക്കുറിച്ച്‌ തനിക്കൊന്നുമറിയില്ലെന്നാണ്‌ ഡി.ആര്‍. അനില്‍ അറിയിച്ചിരിക്കുന്നത്‌. കത്തിന്റെ പകര്‍പ്പ്‌ അനില്‍ തിരുവനന്തപുരത്തുള്ള സി.പി.എം. നേതാക്കളുടെ ഒരു വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പിലിടുകയും അവിടെ നിന്നും ചോര്‍ന്നുപോയെന്നുമായിരുന്നു ആരോപണം. എന്നാലിതെല്ലാം അനില്‍ നിഷേധിച്ചതായാണ്‌ സൂചന.മേയറുടെ കത്തിന്‌ പിന്നാലെ അനിലിന്റെ പേരില്‍ എസ്‌.എ.ടി ആശുപത്രിയില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കാനുള്ള കത്ത്‌ പുറത്തുവന്നത്‌.
ആ കത്ത്‌ താന്‍ തയാറാക്കിയിരുന്നുവെന്നും ഓഫീസില്‍ തയാറാക്കിയ കത്ത്‌ എങ്ങനെ പുറത്തുപോയെന്ന്‌ അറിയില്ലെന്നുമാണ്‌ അനിലിന്റെ മൊഴി. ഈ കത്ത്‌ പബ്ലിസിറ്റിക്കു വേണ്ടിയായിരുന്നുവെന്നും കുടുംബശ്രീക്ക്‌ വേണ്ടി എഴുതിയ കത്ത്‌ ആവശ്യമില്ലെന്ന്‌ മനസിലായതിനാല്‍ നശിപ്പിച്ചെന്നുമാണ്‌ ഡി.ആര്‍ അനില്‍ വിജിലന്‍സിനു നല്‍കിയ മൊഴിയെന്നാണ്‌ സൂചന.ൈക്രംബ്രാഞ്ചിന്‌ പിന്നാലെ വിജിലന്‍സും മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയെടുത്തു. കോര്‍പ്പറേഷന്‍ ഓഫീസിലെ ക്ലര്‍ക്കുമാരായ വിനോദ്‌, ഗിരിഷ്‌ എന്നിവരുടെ മൊഴിയാണ്‌ രേഖപ്പെടുത്തിയത്‌. ഓഫീസിലെ ജീവനക്കാര്‍ക്ക്‌ എടുക്കാന്‍ കഴിയുന്ന രീതിയിലാണ്‌ മേയറുടെ ലെറ്റര്‍ പാഡ്‌ സൂക്ഷിച്ചിരിക്കുന്നതെന്നും എന്നാല്‍ മാധ്യമങ്ങളില്‍ കാണുന്ന ശിപാര്‍ശ കത്ത്‌ തങ്ങള്‍ തയാറാക്കിയിട്ടില്ലെന്നുമാണ്‌ അവര്‍ നല്‍കിയ മൊഴി.
നേരത്തെ വിജിലന്‍സ്‌ അന്വേഷണ സംഘം, മേയര്‍ ആര്യാ രാജേന്ദ്രന്റെയും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മൊഴിയെടുത്തിരുന്നു. കരാര്‍ നിയമനത്തിന്‌ ആളെ ആവശ്യപ്പെട്ട്‌ പാര്‍ട്ടിക്ക്‌ കത്ത്‌ നല്‍കിയിട്ടില്ലെന്നും കത്തിനെക്കുറിച്ച്‌ ഒന്നും അറിയില്ലെന്നുമാണ്‌ മേയര്‍ നല്‍കിയ മൊഴി. നിയമനങ്ങളില്‍ ഇടപെടാറില്ലെന്ന്‌ ആനാവൂര്‍ നാഗപ്പനും പറയുന്നു.
കത്തിന്റെ അടിസ്‌ഥാനത്തില്‍ നിയമനങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ വിജിലന്‍സ്‌ അന്വേഷണത്തിന്റെ മുന്നോട്ടുപോക്കും പ്രതിസന്ധിയിലാണ്‌.

ഒന്നര വര്‍ഷത്തിനിടെ കാണാതായത്‌ മൂന്നു സുപ്രധാന ഫയലുകള്‍

തിരുവനന്തപുരം: ഒന്നര വര്‍ഷത്തിനിടെ കോര്‍പ്പറേഷനില്‍ മൂന്നു സുപ്രധാന ഫയലുകള്‍ കാണാതായതായി പുതിയ വിവാദവും ഉയരുന്നു. കെട്ടിട നമ്പര്‍ വിഭാഗത്തിലെ രണ്ടു ഫയലും മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട്‌ ആരോഗ്യ വകുപ്പിന്റെ പരിധിയില്‍ വരുന്ന ഒരു ഫയലുമാണു കാണാതായത്‌. ഇതു സംബന്ധിച്ച്‌ പോലീസ്‌ അന്വേഷണം തുടങ്ങിയതായാണ്‌ സൂചന.
കോര്‍പ്പറേഷനെ പിടിച്ചുലച്ച കെട്ടിട നമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ടതാണ്‌ കാണാതായ ഫയലുകളില്‍ ഒന്ന്‌. വിജിലന്‍സ്‌ അന്വേഷണം വരുമെന്ന ഘട്ടത്തിലാണു ഫയലുകള്‍ സ്‌ഥിരമായി കാണാതാകുന്നത്‌. കരാറുകാരുടെ ബില്ലുകള്‍ പാസാക്കുന്ന ഘട്ടത്തിലും ചില ഫയലുകള്‍ ഇതു പോലെ കാണാതാകും. എന്നാല്‍ പോലീസില്‍ അറിയിക്കാതെ, ആഭ്യന്തര അന്വേഷണം നടത്തി ഇത്‌ ഒതുക്കുകയാണു പതിവ്‌.


https://ift.tt/29fuVGy

No comments:

Post a Comment

Post Bottom Ad

Pages