തിരുവനന്തപുരം: കുതിരക്കച്ചവടം നടത്താനാകാത്ത സംസ്‌ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാനാണു കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനാണു നീക്കം. ഭരണഘടനക്കും ജനാധിപത്യത്തിന് നേരെ കടന്നുകയറ്റമാണ് നടക്കുന്നത്.- മുഖ്യമന്ത്രി പറഞ്ഞു. ഐ.എസ്.ആര്‍.ഒ സ്‌റ്റാഫ് അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ബദലുകള്‍ ചിലരെ അസ്വസ്‌ഥരാക്കുന്നു. അതുകൊണ്ടാണ് കേരളത്തെ ഇകഴ്‌ത്തി കാണിക്കാന്‍ ചിലര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതിനെ ചെറുത്ത് തോല്‍പ്പിക്കാനുള്ള രാഷ്‌ട്രീയ ഉത്തരവാദിത്വം തൊഴിലാളി സംഘടനകള്‍കള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/V0JGbuS
No comments:
Post a Comment