ചങ്ങനാശേരി: എന്‍.എസ്.എസ്. പ്രതിനിധിസഭയില്‍ 110 ഒഴിവുകളില്‍ 102 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുക്കപ്പെട്ടവരില്‍ പ്രസിഡന്റ് ഡോ. എം. ശശികുമാര്‍, ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, ഡയറക്‌ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ വി.എ. ബാബുരാജ് (നെടുമങ്ങാട്), എം. സംഗീത്‌കുമാര്‍ (തിരുവനന്തപുരം), ജി. മധുസൂദനന്‍ പിള്ള (ചിറയിന്‍കീഴ്), പന്തളം ശിവന്‍കുട്ടി (പന്തളം), പി.എന്‍. സുകുമാരപ്പണിക്കര്‍ (ചെങ്ങന്നൂര്‍), ഡോ. കെ.പി. നാരായണപിള്ള (കുട്ടനാട്),ഹരികുമാര്‍ കോയിക്കല്‍ (ചങ്ങനാശേരി),. എം.പി. ഉദയഭാനു (തലശേരി) താലൂക്കു യൂണിയന്‍ പ്രസിഡന്റുമാരായ പി.എസ്. നാരായണന്‍ നായര്‍ (നെയ്യാറ്റിന്‍കര), കെ.ബി.ഗണേശ്‌കുമാര്‍ എം.എല്‍.എ. (പത്തനാപുരം), കെ.ആര്‍. ശിവസുതന്‍പിള്ള (കുന്നത്തൂര്‍), ആര്‍. മോഹന്‍കുമാര്‍ (തിരുവല്ല), പി. ഹൃഷികേശ് (തലപ്പിള്ളി),കെ. സന കുമാര്‍ ( ആലത്തൂര്‍ -ചിറ്റൂര്‍), കെ.പി. നരേന്ദ്രനാഥന്‍ നായര്‍ (കോതമംഗലം),ആര്‍. ശ്യാംദാസ് (മൂവാറ്റുപുഴ), സി.രാജശേഖരന്‍ (കൊടുങ്ങല്ലൂര്‍), ഡി.ശങ്കരന്‍കുട്ടി (മുകുന്ദപുരം), വി.ശശീന്ദ്രന്‍ (വടകര), സി.ഭാസ്‌ക്കരന്‍ മാസ്‌റ്റര്‍ (തളിപ്പറമ്പ്) എന്നിവര്‍ ഉള്‍പ്പെടുന്നു.ചാത്തന്നൂര്‍, വൈക്കം, ഹൈറേഞ്ച്, ആലുവ, ബത്തേരി എന്നീ അഞ്ച് താലൂക്കുകളിലായി 8 പ്രതിനിധി സഭാംഗങ്ങളുടെ ഒഴിവിലേക്കാണ് മത്സരമുള്ളത്. തെരഞ്ഞെടുപ്പ് മാര്‍ച്ച് അഞ്ചിനു രാവിലെ 10നു അതതു താലൂക്ക് യൂണിയന്‍ ഓഫീസുകളില്‍ നടക്കും.
https://ift.tt/cMQoTze
No comments:
Post a Comment