തിരുവനന്തപുരം : വന്‍പ്രതിഷേധങ്ങള്‍ക്കിടയാക്കിയ നികുതി നിര്‍ദേശങ്ങള്‍ക്കു നിയമസഭയിലെ ബജറ്റ് ചര്‍ച്ചാവേളയില്‍ ഇളവ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും തെറ്റിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇന്ധന സെസ് പിന്‍വലിക്കുകയോ പകുതിയാക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയാണു പ്രധാനമായും അസ്‌ഥാനത്തായത്. രണ്ടുരൂപ സെസ് പകുതിയാക്കുമെന്ന മട്ടില്‍ മാധ്യമവാര്‍ത്തകള്‍ വന്നപ്പോള്‍, അത് തങ്ങള്‍ സമരം ചെയ്‌തിട്ടാണെന്നു വരുത്തിത്തീര്‍ക്കാന്‍ ്രപതിപക്ഷം ശ്രമിച്ചെന്നു മന്ത്രി ബാലഗോപാല്‍ പരിഹസിച്ചു.
തുര്‍ക്കിയിലെ ഭൂകമ്പ ദുരിതാശ്വാസത്തിനായി 10 കോടി രൂപ ബജറ്റില്‍ അധികം നീക്കിവയ്‌ക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. നികുതികള്‍ പിന്‍വലിക്കില്ലെന്ന പ്രഖ്യാപനത്തേത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭാനടപടികള്‍ ബഹിഷ്‌കരിച്ചു. ആദ്യസര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിന്റെ ഭാഗമായി, അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നടത്തിയ പ്രസ്‌താവന ഉദ്ധരിച്ചാണു നികുതി നിര്‍ദേശങ്ങളെ മന്ത്രി ബാലഗോപാല്‍ ന്യായീകരിച്ചത്.
വര്‍ധിപ്പിച്ച നികുതികള്‍ പൂര്‍ണമായും സംസ്‌ഥാനസര്‍ക്കാരിനല്ല. തദ്ദേശസ്‌ഥാപനങ്ങളില്‍ ഉള്‍പ്പെടെ കാലങ്ങളായി വളരെക്കുറഞ്ഞ നികുതിയാണ്. അത് കാലോചിതമായി പരിഷ്‌കരിക്കണമെന്നാണു നിര്‍ദേശം.
കോര്‍ട്ട് ഫീസ് വര്‍ധിപ്പിക്കാന്‍ ജുഡീഷ്യല്‍ ഓഫീസര്‍ തന്നെയാണ് ആവശ്യപ്പെട്ടത്. വാഹനനികുതി മറ്റ് സംസ്‌ഥാനങ്ങളുമായി താരതമ്യം ചെയ്‌താണു നിര്‍ണയിക്കുന്നത്.
മദ്യത്തിനു രണ്ടുവര്‍ഷമായി നികുതി വര്‍ധിപ്പിച്ചിട്ടില്ല. 500-1000 രൂപ വരെയുള്ള മദ്യത്തിനു മാത്രമാണു വിലകൂടിയത്. ഇന്ധനനികുതി ഉള്‍പ്പെടെ സാമൂഹികസുരക്ഷാ ഫണ്ടുണ്ടാക്കി അതിലേക്കു മാറ്റും. കേരളത്തില്‍നിന്നു പെട്രോളിന് 20 രൂപ കേന്ദ്രം പിരിക്കുന്നുണ്ട്. ഈയിനത്തില്‍ പ്രതിവര്‍ഷം കുറഞ്ഞത് 7,500 കോടി രൂപ പിരിച്ചുകൊണ്ടുപോകുന്നു. സര്‍ചാര്‍ജും സെസും പാടില്ലെന്നല്ല, അത് കേന്ദ്രസര്‍ക്കാരിനു പിരിക്കാന്‍ അവകാശമില്ലെന്നാണു പറഞ്ഞത്.
അസാമാന്യഭാരമുള്ള നികുതി സംസ്‌ഥാനത്തു ചുമത്തിയിട്ടില്ല. 62 ലക്ഷം പേര്‍ക്കു ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത് നിര്‍ത്തണോ? കേരളത്തിന്റെ വികസനം നിര്‍ത്തിവയ്‌ക്കണോ? മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതുകൊണ്ടോ ്രപതിപക്ഷം സമരം കിടന്നതുകൊണ്ടോ ബജറ്റിലെ നികുതികള്‍ കുറയ്‌ക്കാനാവില്ല. ഇന്ധന സെസില്‍ ഒരുരൂപ കുറയ്‌ക്കുമെന്നു മാധ്യമങ്ങള്‍ പറഞ്ഞതിനു പിന്നാലെ പോയ പ്രതിപക്ഷത്തിന് മറ്റ് കാര്യങ്ങളൊന്നും ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പിണറായി സര്‍ക്കാരിന് ഒരു അഹങ്കാരവുമില്ല. ജനങ്ങള്‍ക്കുവേണ്ടി ചിലത് ചെയ്യാനാണു ശ്രമിക്കുന്നത്.
കേന്ദ്രം വിറ്റുതുലയ്‌ക്കുന്നു; േകരളം വാങ്ങി നടത്തുന്നു
ലോകം അഭിമുഖീകരിക്കാന്‍ പോകുന്ന സാമ്പത്തികപ്രതിസന്ധി കേന്ദ്രത്തെപ്പോലെ അവഗണിച്ച് മുന്നോട്ടുപോകാനാവില്ല.
ഒന്നാം ലോകയുദ്ധത്തിന്റെയും രണ്ടാം ലോകയുദ്ധത്തിന്റെയും കാലത്തെ സാമൂഹിക-സാമ്പത്തികസ്‌ഥിതിയിലേക്കു ലോകം പോകുമെന്നു വിദഗ്‌ധര്‍ പറയുന്നു. അങ്ങനെയല്ലെന്നു പറയുന്നത് ഈ രാജ്യത്തെ ഭരണാധികാരികള്‍ മാത്രമാണ്. അത് സ്വീകാര്യമല്ല. അദാനിയുടെ ഓഹരിയുമായി ബന്ധപ്പെട്ട് എല്‍.ഐ.സിയുടെ കോടികളാണു നഷ്‌ടപ്പെട്ടത്.
പാവപ്പെട്ടവരില്‍നിന്നു പിടിച്ചെടുത്ത് കോര്‍പറേറ്റുകള്‍ക്കു നല്‍കാനാണു കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്രബജറ്റില്‍ പാവങ്ങള്‍ക്കുള്ള എല്ലാ വിഹിതവും വെട്ടിക്കുറച്ചപ്പോള്‍ കോര്‍പറേറ്റ് നികുതിയില്‍ രണ്ടരലക്ഷം കോടിയുടെ ഇളവ് നല്‍കി. ആഗോളസാമ്പത്തികമാന്ദ്യത്തിലും രാജ്യം പിടിച്ചുനിന്നത് പൊതുമേഖലയിലെ ആസ്‌തികൊണ്ടാണ്. അതേ പൊതുമേഖലാസ്‌ഥാപനങ്ങള്‍ വില്‍ക്കണമെന്നാണ് ഇപ്പോള്‍ കേന്ദ്രം സംസ്‌ഥാനങ്ങളോട് ആവശ്യപ്പെടുന്നത്.
എന്നാല്‍, കേന്ദ്രം വില്‍ക്കുന്നതു വാങ്ങി വിജയകരമായി നടത്തുകയെന്നതാണു കേരളത്തിന്റെ നയം.
വിദേശയാത്രയും കാര്‍ വാങ്ങുന്നതും ചെലവല്ല!
ആരെങ്കിലും ഒരു കാര്‍ വാങ്ങിയതും വിദേശത്ത് പത്തുപേര്‍ പോയതുമൊക്കെ തടയുകയല്ല ചെലവ് ചുരുക്കല്‍. ശാസ്‌ത്രീയവും പ്രായോഗികവുമായിട്ടാകും ചെലവ് കുറയ്‌ക്കുക. കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റാന്‍ഡ് നിര്‍മാണരീതി മാതൃകാപരമാണ്. അത്തരം നിര്‍മാണരീതികള്‍ വ്യാപകമാക്കി ചെലവ് ചുരുക്കും.ക്ല ിഫ്‌ഹൗസില്‍ തൊഴുത്തുണ്ടാക്കാനല്ല 40 ലക്ഷം രൂപ ചെലവഴിച്ചത്. അത്‌ക്ല ിഫ്‌ഹൗസ് വളപ്പില്‍ മതില്‍ നിര്‍മിക്കാനും മറ്റുമായായിരുന്നെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ ന്യായീകരിച്ചു.
https://ift.tt/34ZUYyF
No comments:
Post a Comment