കോട്ടയം: സംസ്‌ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ ഏപ്രില്‍ ഒന്നു മുതലാണ് നിലവില്‍ വരുന്നതെങ്കിലും അതിന് മുമ്പ് തന്നെ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. കടകളില്‍ നിന്നു വാങ്ങുന്ന ഭക്ഷണങ്ങളുടെ വിലയും വര്‍ധിച്ചു. ചായ വില 10 രൂപ ആയിരുന്നത് 12 രൂപയ്‌ക്കും അതിനു മുകളിലുമാണ് പലരും വില്‍ക്കുന്നത്. ആഹാര സാധനങ്ങള്‍ക്കും പലയിടത്തും പല വിലയാണ് വാങ്ങുന്നത്. പെറോട്ടയ്‌ക്ക് 10 ആയിരുന്നത് 12 ആയി.
അരി വില കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ ഇരട്ടിയായി. ബ്രാന്‍ഡഡ് അരികള്‍ക്ക് ഒരാഴ്‌ചയ്‌ക്കുളളില്‍ രണ്ടു രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. കേരളത്തിലേക്ക് പ്രധാനമായും അരി വന്നിരുന്ന ആന്ധ്രാപ്രദേശില്‍ സര്‍ക്കാര്‍ അരി സംഭരിച്ചു തുടങ്ങിയതാണ് കേരളത്തിലേക്കുള്ള അരി വരവ് കുറച്ചത്. സംസ്‌ഥാന സര്‍ക്കാര്‍ നേരിട്ട് അരി സംഭരിക്കുമെന്ന് പറഞ്ഞിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല.
ഒരു വര്‍ഷം 240 കോടി കിലോഗ്രാം അരിയാണ് കേരളം പൊതു വിപണിയില്‍ നിന്നു വാങ്ങുന്നതെന്നതാണ് ഏകദേശ കണക്ക്. ഇതനസരിച്ച് ഈ വര്‍ഷത്തെ വിലക്കൂടുതല്‍ ശരാശരി 20 രുപ കണക്കാക്കിയാല്‍ പോലും അരിക്ക് മാത്രം മലയാളികള്‍ 4800 കോടി രൂപ അധികമായി ചെലവഴിക്കേണ്ടി വരും. ഇന്ധന വിലവര്‍ധന വരുമെന്ന കാരണമാണ് നിത്യോപയോഗ സാധനങ്ങളുടെ വില ഇത്രവേഗത്തില്‍ വര്‍ധിക്കുന്നതിനിടയാക്കിയത്.
ഓട്ടോറിക്ഷകളുടെ നിരക്കും പലയിടങ്ങളിലും വര്‍ധിച്ചു. മിനിമം നിരക്ക് ഒരു കിലോമീറ്ററിന് 30 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും പലരം ഇതില്‍ കൂടുതലാണ് വാങ്ങുന്നത്.
https://ift.tt/flqJWQs
No comments:
Post a Comment