മലയാളി വനിതാ ഗേറ്റ്‌ കീപ്പർക്കുനേരെ ആക്രമണം; പ്രതി പെയിന്റിങ്‌ തൊഴിലാളിയെന്ന്‌ സൂചന - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, February 19, 2023

മലയാളി വനിതാ ഗേറ്റ്‌ കീപ്പർക്കുനേരെ ആക്രമണം; പ്രതി പെയിന്റിങ്‌ തൊഴിലാളിയെന്ന്‌ സൂചന

കൊല്ലം
തെങ്കാശി പാവൂർഛത്രത്തിൽ കൊല്ലം സ്വദേശിയായ റെയിൽവേ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ചത് പെയിന്റിങ് തൊഴിലാളിയെന്ന് പ്രാഥമിക നിഗമനം. പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരുപ്പ് പൊലീസിന് ലഭിച്ചു. ഇതിൽ പെയിന്റിന്റെ അംശം കണ്ടെത്തി. സംഭവത്തിൽ 17 പെയിന്റിങ് തൊഴിലാളികളെ ചോദ്യംചെയ്തതിൽ നാലുപേരിലേക്ക് അന്വേഷണം ചുരുങ്ങി. അക്രമി പ്രാദേശിക തമിഴാണ് സംസാരിച്ചതെന്നും ഷർട്ട് ധരിക്കാത്ത, കാക്കിയിട്ട ആളായിരുന്നുവെന്നും യുവതി മൊഴി നൽകിയിരുന്നു. വഴങ്ങണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്.

വ്യാഴം രാത്രി 8.45നാണ് സംഭവം. ഗേറ്റ് കീപ്പറുടെ മുറിയിൽനിന്ന് ഫോൺചെയ്യുകയായിരുന്ന യുവതിയെ പിറകിൽക്കൂടി എത്തിയ അക്രമി കടന്നുപിടിക്കാൻ ശ്രമിച്ചു. എതിർത്തതോടെ ക്രൂരമായി ആക്രമിച്ചു. സ്വർണം എടുത്തിട്ട് തന്റെ ജീവൻ രക്ഷിക്കണമെന്ന് യുവതി അപേക്ഷിച്ചിട്ടും കേട്ടില്ല. അവിടെയുണ്ടായിരുന്ന ഫോണിന്റെ റിസീവറും ടോർച്ചും ഉപയോഗിച്ച് യുവതിയുടെ തലയ്ക്കും മുഖത്തും അടിച്ചു. കഴുത്ത് പിടിച്ചുതിരിച്ച് വയറ്റിൽ ചവിട്ടി. ഓടിരക്ഷപ്പെടാൻ ശ്രമിച്ചതോടെ മുടിയിൽ പിടിച്ച് തള്ളിയിട്ടു. ഇതിനിടെ റോഡിലേക്ക് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാരാണ് രക്ഷിച്ചത്. പരിക്കേറ്റ യുവതി തിരുനൽവേലി റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ്. എട്ടുവർഷമായി യുവതി ഇവിടെ ജോലി ചെയ്യുന്നു. യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പ്രത്യേക അന്വേഷകസംഘം

പ്രതിയെ പിടികൂടാൻ തമിഴ്നാട്ടിൽ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചു. റെയിൽവേ ഡിഎസ്പി പൊന്നുസ്വാമിയുടെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് അന്വേഷിക്കുക. തമിഴ്നാട് പൊലീസും അന്വേഷണം തുടരുന്നു. പ്രദേശത്ത് വ്യാപക പരിശോധന നടത്തി. സംശയമുള്ളവരുടെ മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങളും മൊബൈൽടവർ ലോക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം.


https://ift.tt/0o7f3Dp

No comments:

Post a Comment

Post Bottom Ad

Pages