കോട്ടയം: കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ ശത്രുതാ മനോഭാവത്തോടെ കര്‍ഷകരെ കബളിപ്പിക്കുകയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.
സമരം ചെയ്യുന്ന കര്‍ഷകരെ തീവ്രവാദികളും അര്‍ബന്‍ നക്‌സലൈറ്റുകളുമായി ചിത്രീകരിക്കുകയാണ് നരേന്ദ്ര മോഡിക്കൊപ്പം പിണറായി വിജയനും ചെയ്യുന്നത്. വാഗ്‌ദാനങ്ങള്‍ കാറ്റില്‍ പറത്തിയ സര്‍ക്കാരിനെതിരേ സമരം ചെയ്യുന്ന കര്‍ഷകരെ ഇരു സര്‍ക്കാരുകളും അവഗണിക്കുകയാണ്. കാര്‍ഷിക ഉത്‌പന്നങ്ങളുടെ വിലയിടിവിലും കര്‍ഷകരോടുള്ള അവഗണനയിലും പ്രതിഷേധിച്ചു യു.ഡി.എഫ്. സംസ്‌ഥാനത്ത് ഏഴു കേന്ദ്രങ്ങളിലായി പ്രക്ഷോഭത്തിനു തുടക്കം കുറിക്കും. കര്‍ഷകരെ പാട്ടിലാക്കാന്‍ കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രി കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നിര്‍ദേശിച്ച 400 കോടി രൂപ കര്‍ഷകര്‍ക്കു നല്‍കാന്‍ തയാറാകുകയാണു വേണ്ടതെന്നു പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. യു.ഡി.എഫ്. സംസ്‌ഥാന കമ്മിറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വന്‍ഷനും കര്‍ഷകസംഗമവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബര്‍ വിലസ്‌ഥിരതാ ഫണ്ടില്‍ നീക്കിവച്ച തുക പോലും കര്‍ഷകര്‍ക്കു വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. റബര്‍ റീപ്ലാന്റേഷന്‍ സബ്‌സിഡിയുടെ കാര്യത്തിലടക്കം കേന്ദ്രസംസ്‌ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ അവഗണിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. സംസ്‌ഥാണ കണ്‍വീനര്‍ എം.എം ഹസന്‍, മുസ്ലിം ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം, ആന്റോ ആന്റണി എം പി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍, കുറുക്കോളി മൊയ്‌തീന്‍ യു.ഡി.എഫ്. കോട്ടയം ജില്ലാ കണ്‍വീനര്‍ അഡ്വ. ഫില്‍സണ്‍ മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
https://ift.tt/N8hWABy
No comments:
Post a Comment