അടിയന്തരപ്രമേയത്തിന്റെ ഇറങ്ങിപ്പോക്കിനു മുന്നോടിയായി മന്ത്രി റോഷി അഗസ്‌റ്റിനുമായി ഇടഞ്ഞു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഇറങ്ങിപ്പോക്കിനു മുന്നോടിയായി പ്രസംഗിക്കവേ കേരള ജല അതോറിറ്റി ഒട്ടും പ്രഫഷണലല്ല എന്ന പ്രതിപക്ഷനേതാവിന്റെ പരാമര്‍ശമാണു വാദപ്രതിവാദത്തിനു ഇടയാക്കിയത്. ഇതിനു മറുപടിയായി മന്ത്രി റോഷി അഗസ്‌റ്റിന്‍ താങ്കളുടെ പാര്‍ട്ടിയുടെ യൂണിയനില്‍ പെട്ടവര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും തന്നോടു വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതാണു സതീശനെ ചൊടിപ്പിച്ചത്. തങ്ങള്‍ക്ക് അറിയാവുന്ന റോഷിയല്ല ഇപ്പോഴുള്ളത്. അദ്ദേഹം ഇങ്ങനെ സംസാരിക്കില്ല. ഒന്നുകില്‍ മന്ത്രിയായതിന്റെ അല്ലെങ്കില്‍ അപ്പുറത്തു പോയതിന്റെ കുഴപ്പമാണ് അദ്ദേഹത്തിനുള്ളതെന്നും സതീശന്‍ പറഞ്ഞു.
ജല അതോറിറ്റി ഒട്ടും പ്രഫഷണല്ലാത്ത സ്‌ഥാപനം തന്നെയാണെന്ന് വി.ഡി. സതീശന്‍ ആവര്‍ത്തിച്ചു. അവിടെ നിരവധി പ്രശ്‌നങ്ങളുണ്ട്. അതു പരിഹരിക്കാനാണ് ചൂണ്ടിക്കാട്ടുന്നത്. അതിനെ ഇത്തരത്തില്‍ വ്യാഖ്യാനിച്ചു മാറ്റുകയല്ല വേണ്ടത്. നികുതിയും ചാര്‍ജുകളും വര്‍ധിപ്പിക്കുന്നതു സര്‍ക്കാരിന്റെ അവകാശമാണ്. അതിനൊന്നും എതിരല്ല. എന്നാല്‍ പ്രളയവും കോവിഡ് മഹാമാരിയുംമൂലം കേരള സമൂഹമാകെ തകര്‍ന്നിരിക്കുമ്പോഴാണ് ഈ വര്‍ധന എന്നതിനെയാണ് എതിര്‍ക്കുന്നത്. കേരളത്തിലെ ഓരോ വീട്ടിലും ജപ്‌തി നോട്ടീസ് വന്നുകൊണ്ടിരിക്കുകയാണ്. ഓരോ കുടുംബവും കടക്കെണിയിലാണ്. ബജറ്റ് അവതരിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം വെള്ളക്കരം ഉയര്‍ത്തി ഉത്തരവിറക്കിയതു സഭയോടുള്ള അനാദരവാണെന്നുംഅദ്ദേഹം പറഞ്ഞു.
https://ift.tt/yHVbqkD
No comments:
Post a Comment