ഇഡി നടപടി : കോൺഗ്രസ്‌ ഇരട്ടത്താപ്പ്‌ വീണ്ടും - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Wednesday, February 22, 2023

ഇഡി നടപടി : കോൺഗ്രസ്‌ ഇരട്ടത്താപ്പ്‌ വീണ്ടും


ന്യൂഡൽഹി
കേരളത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന രാഷ്ട്രീയ പകപോക്കലുകളെ പിന്തുണയ്ക്കുന്ന കോൺഗ്രസ് തങ്ങൾ ഭരിക്കുന്ന ഛത്തീസ്ഗഢിൽ കൽക്കരി തീരുവ കുംഭകോണ കേസിൽ ഇഡി നടത്തിയ കൂട്ടറെയ്ഡിനെ വിശേഷിപ്പിക്കുന്നത് രാഷ്ട്രീയ പകപോക്കലെന്ന്. എൽഡിഎഫ് സർക്കാരിനെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരിൽ ഇഡി നീങ്ങുമ്പോൾ കോൺഗ്രസിന് ആവേശമാണ്. കിഫ്ബിയിൽ അടക്കം ഇഡി നടത്തിയ അനാവശ്യ ഇടപെടലുകളെ കോൺഗ്രസ് പിന്തുണച്ചു.

സംസ്ഥാന തലസ്ഥാനമായ റായ്പുരിൽ നടത്തുന്ന എഐസിസി പ്ലീനറി സമ്മേളനത്തെ തകർക്കാനാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തിയതെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ആരോപിച്ചു. ഛത്തീസ്ഗഢ് പിസിസി ട്രഷറർ രാംഗോപാൽ അഗർവാൾ കോടികൾ കോഴ വാങ്ങിയതിന്റെ രേഖകൾ ലഭിച്ചെന്ന ഇഡി വാദം മുഖ്യമന്ത്രി തള്ളി. അമൃതകാലത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണിതെന്ന് എഐസിസി ജനറൽ സെക്രട്ടറിമാരായ ജയ്റാം രമേശും പവൻ ഖേരയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നേരത്തേ നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ പ്രതികളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടക്കമുള്ള നേതാക്കളെ ഇഡി ചോദ്യം ചെയ്തപ്പോഴും കോൺഗ്രസ് ശക്തമായി പ്രതികരിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ് എന്നിവർക്കെതിരെ ഇഡി പരിശോധനകൾ നടത്തിയപ്പോഴും കോൺഗ്രസ് അതിൽ രാഷ്ട്രീയം ആരോപിച്ചു. പി ചിദംബരം, ഡി കെ ശിവകുമാർ എന്നിവർക്കെതിരായ ഇഡി കേസുകളും രാഷ്ടീയപ്രേരിതമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.


https://ift.tt/hS4E6Dp

No comments:

Post a Comment

Post Bottom Ad

Pages