കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്‌ജു സാംസണെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ടീം രാജസ്‌ഥാന്‍ റോയല്‍സിന്റെ നായകന്‍ കൂടിയായ സഞ്‌ജു കളത്തിലും പുറത്തും ബ്ലാസ്‌റ്റേഴ്‌സിനെ പ്രതിനിധീകരിക്കും. ഏറെ ആരാധകരുള്ള താരത്തെ ബ്രാന്‍ഡ് അംബാസഡറാക്കിയതു ക്ലബിന്റെ സ്വാധീനം
വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി. ഡയറക്‌ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. എപ്പോഴും ഒരു ഫുട്‌ബോള്‍ ആരാധകനാണെന്നും പിതാവ്
പ്രഫഷണല്‍ കളിക്കാരനായിരുന്നതിനാല്‍ ഫുട്‌ബോള്‍ എപ്പോഴും എന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നതായും സഞ്‌ജു പറഞ്ഞു.
ബ്രാന്‍ഡ് അംബാസഡര്‍ പദവി ഒരു ആദരമാണ്. ഫുട്‌ബോളിന്റെ മഹത്വം കൊണ്ടുവരുന്ന പ്രക്രിയയില്‍ അവര്‍ രാജ്യത്തെ ഏറ്റവും വിശ്വസ്‌തരായ ഒരു ആരാധകവൃന്ദത്തെ രൂപപ്പെടുത്തി. കലൂര്‍ സ്‌റ്റേഡിയത്തില്‍ ആരാധകരോടൊപ്പം ഒരു മത്സരം കാണാനും ടീമിനെ പിന്തുണയ്‌ക്കാനും കാത്തിരിക്കാകില്ല- സഞ്‌ജു കൂട്ടിച്ചേര്‍ത്തു.
ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയും സഞ്‌ജുവും കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിലെ ആരാധകരുമായും പിന്തുണക്കാരുമായും ഇടപഴകുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കും. എല്ലാ അടിസ്‌ഥാന പ്രവര്‍ത്തനങ്ങളിലേക്കും കമ്മ്യൂണിറ്റി സംരംഭങ്ങളിലേക്കും ഈ പങ്കാളിത്തം കാണും. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്ലേ ഓഫിന് അരികിലുള്ള ബ്ലാസ്‌റ്റേഴ്‌സ് ഇന്നു നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌്.സിയെ നേരിടുകയാണ്. 26 ന് സീസണിലെ അവസാന ലീഗ് മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിയെ നേരിടുമ്പോള്‍ ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ സഞ്‌ജു സേ്‌റ്റഡിയത്തില്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
https://ift.tt/igusV2B
No comments:
Post a Comment