തിരുവനന്തപുരം
ഹൈക്കോടതിയും ജനകീയ കോടതിയും ചവറ്റുകുട്ടയിൽ ഇട്ടിട്ടും ആവർത്തിക്കുന്ന കള്ളങ്ങൾ മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റുപിടിക്കുന്നത് പാവങ്ങൾക്ക് വീടുവച്ച് നൽകുന്ന ലൈഫ് മിഷൻ പദ്ധതി അട്ടിമറിക്കാൻ. കേസിലെ രണ്ടാം പ്രതി പറയുന്നതാണ് മാധ്യമങ്ങൾക്ക് വേദവാക്യം. യുഎഇയിലെ സന്നദ്ധ സംഘടന റെഡ്ക്രെസന്റ് വടക്കാഞ്ചേരിയിൽ ഭവനസമുച്ചയം നിർമിക്കാൻ താൽപ്പര്യം അറിയിച്ചപ്പോൾ സർക്കാർ അത് അംഗീകരിക്കുകയാണ് ചെയ്തത്. റെഡ്ക്രെസന്റുതന്നെയാണ് നിർമാണക്കരാറുകാരെ കണ്ടെത്തിയത്. ആ കരാറുകാർ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പണമിടപാട് നടത്തിയെന്നാണ് കേസ്. ഇതിൽ സർക്കാരിന് ഒരു പങ്കുമില്ല, അങ്ങനെ ആരോപണവുമില്ല.
മുൻ കോൺഗ്രസ് എംഎൽഎ അനിൽ അക്കരെയുടെ ഹർജിയിൽ ഈ കേസിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് സോമരാജൻ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിയായ സ്വപ്ന നാളുകളായി പറഞ്ഞുകൊണ്ടിരിക്കുന്ന വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങളുടെ വികൃതമായ ആവർത്തനം മാത്രമാണ് ഇപ്പോഴും നടക്കുന്നത്. ബിരിയാണിച്ചെമ്പ്, ഷാർജാ ഭരണാധികാരിയുടെ റൂട്ട് മാറ്റൽ തുടങ്ങിയ പൊളിഞ്ഞ് പാളീസായ നുണക്കഥകളുടെ ആവർത്തനം.
എം ശിവശങ്കർ നേരത്തേ അറസ്റ്റ് ചെയ്യപ്പെട്ട ആളാണ്. പ്രശ്നങ്ങൾ ഉയർന്നപ്പോൾ സംസ്ഥാന സർക്കാർ അദ്ദേഹത്തിനെതിരെ നടപടിയെടുത്തു. ശിവശങ്കറെ സംരക്ഷിക്കേണ്ട ബാധ്യതയും സർക്കാരുമായി ബന്ധപ്പെട്ട് ആർക്കുമില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹം ശിക്ഷ നേരിടട്ടെ എന്ന നിലപാടാണ് ആദ്യംമുതൽ സ്വീകരിച്ചത്. എന്നാൽ, എം ശിവശങ്കറെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കേരളത്തിനു പുറത്ത് സ്വപ്നയുടെ പത്രസമ്മേളനവും ഉടൻ പ്രതിപക്ഷനേതാക്കളുടെ പ്രതികരണങ്ങളും വരുന്നതും ചാനലുകളിൽ നിറയുന്നതും സ്വാഭാവികമല്ല. പ്രതി പറയുന്ന കാര്യങ്ങൾ മറുചോദ്യമില്ലാതെ മാധ്യമങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങുന്നതും ആസൂത്രണത്തിന്റെ ഭാഗം. ഒരു കുറ്റവാളി മറ്റൊരു കുറ്റവാളിയെപ്പറ്റി പറഞ്ഞ് സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്നത് മഹത്തായ കാര്യമാക്കുന്നത് വിചിത്ര മാധ്യമ പ്രവർത്തനമായേ വിശേഷിപ്പിക്കപ്പെടൂ. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും മറ്റും പേരുകൾ പ്രതി വലിച്ചിഴയ്ക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ആരും ചോദിച്ചില്ല. ഇഡിയുടെ ലക്ഷ്യം നിഷ്കളങ്കമായ അന്വേഷണമല്ലെന്ന് അവരുടെ ഇതുവരെയുള്ള എല്ലാ നീക്കങ്ങളും തെളിയിച്ചിട്ടുണ്ട്. സർക്കാരിനെതിരായ നീക്കത്തിൽ ബിജെപി– -യുഡിഎഫ് കൂട്ടുകെട്ടാണ് പകൽപോലെ വ്യക്തമാകുന്നത്.
https://ift.tt/0oyLu4e
No comments:
Post a Comment