ന്യൂയോര്‍ക്ക്: സൗരയൂഥത്തില്‍നിന്ന് 31 പ്രകാശ വര്‍ഷം അകലെ ഭൂമിയോട് സാമ്യമുള്ള ഒരു ഗ്രഹംകൂടി കണ്ടെത്തി. വോള്‍ഫ് 1069 ബിയില്‍ ദ്രാവകരൂപത്തില്‍ ജലസാന്നിധ്യം ഉറപ്പാക്കാനായിട്ടുണ്ടെന്നു ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഫോര്‍ അസ്‌ട്രോണമിയിലെ ശാസ്‌ത്രജ്‌ഞര്‍ അറിയിച്ചു.
ഈ ഗ്രഹത്തിനു അന്തരീക്ഷവും കാന്തിക മണ്ഡലവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. സൗരയൂഥത്തിനു പുറത്ത് ഇതുവരെ 5,000 ഗ്രഹങ്ങളെയാണു കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ വിരലിലെണ്ണാവുന്നതില്‍ മാത്രമാണു ദ്രാവകരൂപത്തില്‍ ജലസാന്നിധ്യമുള്ളത്. പ്രോക്‌സിമാ സെന്റോറി ബി(4.2 പ്രകാശ വര്‍ഷം), ട്രാപ്പിസ്‌റ്റ്-1 ഇ(39.46 പ്രകാശവര്‍ഷം) എന്നിവയാണു ഭൂമിയോട് ഏറ്റവും അടുത്ത് കണ്ടെത്തിയിട്ടുള്ള അപരന്മാര്‍. ചുവന്ന കുള്ളന്‍ വിഭാഗത്തില്‍പ്പെട്ട വോള്‍ഫ് 1069 എന്ന നക്ഷത്രത്തെയാണു വോള്‍ഫ് 1069 ബി ചുറ്റുന്നത്.
മാതൃനക്ഷത്രത്തോട് അടുത്താണു വോള്‍ഫ് 1069ബിയുടെ ഭ്രമണപഥം. ഭൂമിയും സൂര്യനുമായുള്ള അകലത്തിന്റെ അഞ്ചിലൊന്ന് മാത്രമാണിത്.
സൂര്യനെ അപേക്ഷിച്ചു ചെറുതാണു വോള്‍ഫ് 1069. ഭൂമിയില്‍ ലഭിക്കുന്ന പ്രകാശത്തിന്റെ 65 ശതമാനം മാത്രമാണു പുതുതായി കണ്ടെത്തിയ ഗ്രഹത്തില്‍ ലഭിക്കുക. ഇവിടുത്തെ ഒരു വര്‍ഷം ഭൂമിയുടെ കണക്കില്‍ 15.6 ദിവസമാണ്.
https://ift.tt/yHVbqkD
No comments:
Post a Comment