തിരുവനന്തപുരം: ജി.എസ്.ടി. വകുപ്പില്‍ 471.33 കോടി രൂപയുടെ കേസുകളില്‍ കുറഞ്ഞ നികുതിനിര്‍ണയവും ക്രമക്കേടുകളും കണ്ടെത്തിയതായി സി.എ.ജി. റിപ്പോര്‍ട്ട്. 2019-20ലെ കെ.വി.എ.ടി, കെ.ജി.എസ്.ടി, സി.ജി.എസ്.ടി. എന്നിവയുടെ നിര്‍ണയവുമായി ബന്ധപ്പെട്ട 670 കേസുകളിലാണ് ഗുരുതരവീഴ്‌ച.
നികുതി/പലിശ കണക്കാക്കലിലെ പാളിച്ചകള്‍, ക്രമരഹിതമായ ഇളവുകള്‍, ക്രമരഹിതമായി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നല്‍കിയത് എന്നിവ തുറന്നുകാട്ടുന്നതാണ് സി.എ.ജി. റിപ്പോര്‍ട്ട്.
മതിയായ രേഖകളോ നടപടികളോ കൂടാതെ ചിലര്‍ 6.25 കോടിയുടെ ക്രമരഹിതമായ ട്രാന്‍സിഷണല്‍ ക്രെഡിറ്റ് (മറ്റ് നികുതികളില്‍ നിന്ന് ജി.എസ്.ടിയിലേക്ക് മാറുമ്പോള്‍ ഉണ്ടാകുന്ന നികുതി റീഫണ്ട്) നേടി. 35% കേസുകളിലും കൈപ്പറ്ററിയിപ്പ് നല്‍കുന്നതിനും റീഫണ്ട് ഓര്‍ഡറുകള്‍ നല്‍കുന്നതിനും ഗണ്യമായ കാലതാമസമുണ്ടായി. 85%കേസുകളിലൂം താല്‍ക്കാലിക റീഫണ്ട് അനുവദിക്കാതിരിക്കുകയോ കാലതാമസം ഉണ്ടാക്കുകയോ ചെയ്‌തു. 312.30 കോടി രൂപയുടെ വിറ്റുവരവിനുമേല്‍ തെറ്റായ നികുതിനിരക്ക് പ്രയോഗിച്ചതിലുടെ 11.03 കോടി നഷ്‌ടമായി. അധികൃതര്‍ രേഖകള്‍ കൃത്യമായി പരിശോധിക്കാത്തതിനാല്‍ നികുതി-പലിശ ഇനങ്ങളില്‍ 7.54 കോടി കുറവുണ്ടായി. വാര്‍ഷിക റിട്ടേണിലെ അനര്‍ഹമായ ഇളവിലൂടെ 9.72 കോടി രൂപ നഷ്‌ടമായെന്നും സി.എ.ജി റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നു.
https://ift.tt/omAc0QY
No comments:
Post a Comment