പത്തനംതിട്ട : കേരളത്തില്‍നിന്ന് ഐ.പി.എസ്. നല്‍കേണ്ട (കണ്‍ഫേഡ്) എസ്.പിമാരുടെ 2019-20ലെ പട്ടിക പുനഃപരിശോധിച്ച് വീണ്ടും ശിപാര്‍ശ സമര്‍പ്പിക്കാന്‍ യു.പി.എസ്.സി. നിര്‍ദേശം. പരിഷ്‌കരിച്ച ശിപാര്‍ശയില്‍ മുഖ്യമന്ത്രി ഒപ്പിട്ടെങ്കിലും യു.പി.എസ്.സിക്ക് അയച്ചില്ല.
റിട്ട. എസ്.പി. ബാസ്‌റ്റിന്‍ സാബുവിനെ പട്ടികയില്‍ പരിഗണിക്കണമെന്നും അദ്ദേഹത്തിനുള്ള തസ്‌തിക ഒഴിച്ചിടണമെന്നും സെന്‍ട്രല്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ (ക്യാറ്റ്) 2021-ല്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കുമ്പോള്‍തന്നെ 2019-20 വര്‍ഷത്തേക്കുള്ള പട്ടിക യു.പി.എസ്.സി. അംഗീകരിക്കുകയും അതില്‍നിന്ന് 21 എസ്.പിമാര്‍ക്ക് ഐ.പി.എസ്. നല്‍കുകയും ചെയ്‌തു. ഇതില്‍ ഒഴിവാക്കപ്പെട്ടതിെനതിരേ ബാസ്‌റ്റിന്‍ സാബു വീണ്ടും ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. എന്നാല്‍, ഇതിനുവേണ്ടി മാത്രം സെലക്‌ഷന്‍ കമ്മിറ്റി കൂടാന്‍ സാധിക്കാത്തതിനാല്‍ ബാസ്‌റ്റിന്‍ ഉള്‍പ്പെടേണ്ടിയിരുന്ന പട്ടിക പുനഃപരിശോധിക്കാന്‍ സംസ്‌ഥാനസര്‍ക്കാരിനോടു യു.പി.എസ്.സി. ആവശ്യപ്പെടുകയായിരുന്നു.
പുതിയ പട്ടിക മുഖ്യമന്ത്രി അംഗീകരിച്ചെങ്കിലും യു.പി.എസ്.സിക്ക് അയച്ചില്ല. പുനഃപരിശോധനയില്‍ പുറത്താകുന്ന ചില ഉദ്യോഗസ്‌ഥര്‍ക്കുവേണ്ടി പട്ടിക പിടിച്ചുവച്ചിരിക്കുകയാണെന്നാണു സൂചന. 2021-22ലെ പട്ടികയില്‍ ഇരുപതോളം എസ്.പിമാര്‍ക്ക് ഐ.പി.എസ്. ലഭിക്കും. ഇതില്‍ സര്‍വീസിലുള്ളവരും വിരമിച്ചവരുമുണ്ടാകും. ഇതോടെ എസ്.പി. തസ്‌തികയില്‍ ജോലിചെയ്യുന്ന ഐ.പി.എസുകാരല്ലാത്തവര്‍ക്ക് ഡിവൈ.എസ്.പി. തസ്‌തികയിലേക്കു മടങ്ങേണ്ടിവരും. സെക്രട്ടേറിയറ്റില്‍ ഫയല്‍ പൂഴ്‌ത്താന്‍ ഇതുമൊരു കാരണമാണ്.
ജി. വിശാഖന്‍
https://ift.tt/Z5LQPtk
No comments:
Post a Comment