കൊല്ലം: ദേശീയതലത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കു നിരക്കാത്തതാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി .
പാഠപുസ്‌തകങ്ങളെ മുഴുവനായും കാവി പുതപ്പിക്കുന്നതിനു വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം മാറ്റങ്ങളെ കേരളം തള്ളിക്കളയുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ ചേര്‍ത്തു പിടിച്ചും യഥാര്‍ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതും ശാസ്‌ത്ര ചിന്ത വളര്‍ത്തുന്നതുമായ ഒരു പാഠ്യ പദ്ധതി പരിഷ്‌കരണമാണ് കേരളത്തില്‍ നടപ്പാക്കുകയെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ദേശീയതലത്തില്‍ കോവിഡിന്റെ പേര് പറഞ്ഞാണ് എന്‍.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്‌തകങ്ങളില്‍നിന്നു വ്യാപകമായി പാഠഭാഗങ്ങള്‍ വെട്ടി മാറ്റിയത്. അതില്‍ പ്രധാനമായും ഭരണഘടനാ മൂല്യങ്ങള്‍ സംബന്ധിച്ച ഭാഗങ്ങള്‍, ഇന്ത്യയുടെ ചരിത്രം, മുഗള്‍ രാജവംശം, രാജ്യം നേരിടുന്ന അടിസ്‌ഥാന പ്രശ്‌നങ്ങളായ പട്ടിണി, തൊഴിലില്ലായ്‌മ, വര്‍ഗീയത തുടങ്ങിയവ, രാജ്യത്തെ പ്രധാന ജനകീയ പ്രക്ഷോഭങ്ങള്‍, ഗുജറാത്ത് കലാപം, ഗാന്ധി വധം തുടങ്ങിയവയും ഉള്‍പ്പെടുന്നു. സയന്‍സ് പാഠപുസ്‌തകത്തില്‍നിന്നു പരിണാമ സിദ്ധാന്തവും ഒഴിവാക്കി. രാഷ്‌ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയിട്ടുള്ള ഈ നീക്കത്തെയാണു കേരളം പ്രതിരോധിച്ചത്. ഇപ്പോള്‍ സാമൂഹിക ശാസ്‌ത്ര വിഷയങ്ങളെ സംബന്ധിച്ച് നിയോഗിച്ച എന്‍.സി.ഇ.ആര്‍.ടി. സമിതി നല്‍കിയ ശിപാര്‍ശകളെ തുടക്കത്തില്‍ തന്നെ കേരളം തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 2024 ജൂണില്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുതുക്കിയ പാഠപുസ്‌തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിക്കുമെന്നും 2025 ജൂണില്‍ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുതുക്കിയ പാഠപുസ്‌തകങ്ങള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
https://ift.tt/eV72jLm
No comments:
Post a Comment