തിരുവനന്തപുരം: മഹല്ല് എംപവര്‍മെന്റ് മിഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍നിന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയെ ഒഴിവാക്കി. കോഴിക്കോട്ടെവിവാദ പ്രസംഗത്തെ തുടര്‍ന്നാണ് നടപടി. തിങ്കളാഴ്‌ച വൈകിട്ട് നാലിന് പാളയം രക്‌തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്‌ഘാടകന്‍ ശശി തരൂരായിരുന്നു. കോഴിക്കോട്ട് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച മനുഷ്യാവകാശ റാലിയില്‍ ഹമാസിനെ ഭീകരവാദികള്‍ എന്ന് തരൂര്‍ വിശേഷിപ്പിച്ച് വിവാദമായിരുന്നു. ആ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു തരൂര്‍. ഹമാസ് ഭീകര സംഘടനയാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ രംഗത്തെത്തി. താന്‍ എന്നും പലസ്‌തീന്‍ ജനതയ്‌ക്ക് ഒപ്പമാണെന്നാണ് അദ്ദേഹം പറഞ്ഞു. തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ല. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും തരൂര്‍ പറഞ്ഞു.
https://ift.tt/Pd6sLtU
No comments:
Post a Comment