ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ യിസ്രായേിലനൊപ്പമെന്ന് വിദേശകാര്യ മന്ത്രാലയം - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Friday, October 20, 2023

ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ യിസ്രായേിലനൊപ്പമെന്ന് വിദേശകാര്യ മന്ത്രാലയം

ദില്ലി : ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന ഉറച്ച നിലപാടുമായി വിദേശകാര്യമന്ത്രാലയം. ഈ കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ആക്രമണം നേരിട്ട യിസ്രാലേയിനൊപ്പം തന്നെ ഉറച്ചു നില്‍ക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഭീകരവാദത്തെ നേരിടുന്നതില്‍ ഇസ്രയേലിനൊപ്പം നില്‍ക്കും. അതേ സമയം, എല്ലാ മാനുഷിക ചട്ടങ്ങളും പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

യുദ്ധത്തില്‍ ഇസ്രയേലിനെ പിന്തുണച്ച ആദ്യ രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. ഹമാസിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ തരം ഭീകരവാദത്തെയും എതിര്‍ക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ നിലപാടിനെ ശക്തമായി ന്യായീകരിച്ച് മുതിര്‍ന്ന ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ലോകത്തെവിടെയായാലും ഭീകരവാദത്തെ എതിര്‍ക്കണമെന്നും, ശരദ് പവാറിനെ പോലുള്ള നേതാക്കള്‍ നയം തിരുത്തുമെന്നാണ് കരുതുന്നതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.ഭീകരവാദത്തോടുള്ള സമീപനത്തില്‍ രാഷ്ട്രീയം കൂട്ടിക്കുഴയ്ക്കരുതെന്ന് നിതിന്‍ ഗഡ്കരിയും പ്രതികരിച്ചു. ശരദ് പവാര്‍ മകളും എംപിയുമായ സുപ്രിയസുലെയെ ഗാസയിലേക്ക് പോരാടാന്‍ അയക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പരിഹസിച്ചു.

എന്നാല്‍ അതേസമയം പലസ്തീനിലെ ഇസ്രയേലിന്റെ ആക്രമണത്തെയും അധിനിവേശത്തെയും അപലപിക്കണമെന്ന കാലങ്ങളായുള്ള നിലപാട് ഇന്ത്യ തുടരണമെന്ന നിലപാട് കോണ്‍ഗ്രസ് അടക്കം പല പ്രതിപക്ഷ പാര്‍ട്ടികളും ശക്തമാക്കുക യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടണമെന്ന് എന്‍സിപി നേതാവ് ശരദ് പവാറും, കോണ്‍ഗ്രസ് നേതാവ് കെ സി വേണു ഗോപാലും വെളിപ്പെടുത്തി. ഗാസയില്‍ അഞ്ഞൂറിലേറെ പേര്‍ മരിച്ച ആശുപത്രിയിലെ സ്‌ഫോടനത്തിന് ശേഷം സംഘര്‍ഷം അവസാനിപ്പിക്കണം എന്ന നിലപാടിലേക്ക് അറബ് രാജ്യങ്ങള്‍ എത്തിയിട്ടുണ്ട്. മരണ സംഖ്യ ഉയരുന്ന സാഹചര്യത്തില്‍ ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. എന്നാല്‍ ഇന്ത്യ ഈ നയം കൈക്കൊള്ളാന്‍ ഇതുവരെ തയ്യാറായിട്ടില്ല.


https://ift.tt/Q8I3ek7

No comments:

Post a Comment

Post Bottom Ad

Pages