തൃശൂര്‍/തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരേ അമര്‍ഷം പുകയുന്നു. പൂരപ്രേമികള്‍ക്കും സംഘടനകള്‍ക്കും പുറമേ കേന്ദ്ര-സംസ്‌ഥാന മന്ത്രിമാരും നേതാക്കളും വിധിക്കെതിരേ രംഗത്തുവന്നു.
ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ പൂര്‍ണമായും വെടിക്കെട്ടില്ലാതെ നടത്തുന്നത് മനപ്രയാസമുണ്ടാക്കുമെന്നു മന്ത്രി കെ. രാധാകൃഷ്‌ണന്‍ പ്രതികരിച്ചു. അസമയത്തുള്ള വെടിക്കെട്ട് ഒഴിവാക്കണം എന്ന ഉത്തരവില്‍ സമയക്രമത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ പറഞ്ഞിട്ടില്ല. വെടിക്കെട്ട് വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനെതിരേ ദേവസ്വം ബോര്‍ഡുകളും സര്‍ക്കാരും അപ്പീല്‍ നല്‍കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഉത്തരവിനെതിരേ എല്ലാ ദേവസ്വം ബോര്‍ഡുകളും അപ്പീല്‍ നല്‍കാനാണ് തീരുമാനമെന്നും മന്ത്രി രാധാകൃഷ്‌ണന്‍ പറഞ്ഞു. ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് പാടില്ല എന്ന ഉത്തരവില്‍ വ്യക്‌തത തേടി സര്‍ക്കാരും ദേവസ്വം ബോര്‍ഡുകളും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അസമയത്ത് വെടിക്കെട്ട് ഒഴിവാക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
അസമയം സംബന്ധിച്ച് വ്യക്‌തത വന്നിട്ടില്ല. ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കാരും ദേവസ്വം ബോര്‍ഡുകളും പറയുന്നു. മരട് ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. ആരാധനാലയങ്ങളില്‍ ഏതാണ് അസമയമെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ ചോദിച്ചു. സമയവും അസമയവും തീരുമാനിക്കാന്‍ ഭരണഘടന കോടതികള്‍ക്ക് അധികാരം കൊടുത്തിട്ടുണ്ടോ. ഉത്സവങ്ങള്‍ എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും വി. മുരളീധരന്‍ പറഞ്ഞു കേരളത്തിന്റെ ഉത്സവങ്ങളുടെ ഭാഗമായ വെടിക്കെട്ട് വിലക്കാന്‍ പാടില്ലെന്നും കെ. മുരളീധരന്‍ എം.പി. പറഞ്ഞു. കോടതി പറഞ്ഞത് അസമയത്ത് വെടിക്കെട്ട് പാടില്ലെന്നാണ്.
അസമയം ഏതാണെന്ന് വ്യക്‌തമാക്കിയിട്ടില്ല. തൃശൂര്‍ പൂരം കേരളത്തിന്റെ ആഘോഷമാണ്. അതുപോലെയാണ് വെടിക്കെട്ടും. അസമയത്ത് വെടിക്കെട്ട് നടത്താന്‍ പാടില്ലെന്നത് രാത്രികാലങ്ങളെ ഉദ്ദേശിച്ചാണെങ്കില്‍ പകല്‍ വെടിക്കെട്ട് നടത്താന്‍ പറ്റില്ലല്ലോ എന്നും കെ. മുരളീധരന്‍ പറഞ്ഞു.
https://ift.tt/t2f0eC6
No comments:
Post a Comment