വഴിതടയല്‍ ഭീഷണിയെ വെല്ലുവിളിച്ച്‌ ഗവര്‍ണര്‍ മിഠായിത്തെരുവില്‍ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Tuesday, December 19, 2023

വഴിതടയല്‍ ഭീഷണിയെ വെല്ലുവിളിച്ച്‌ ഗവര്‍ണര്‍ മിഠായിത്തെരുവില്‍

കോഴിക്കോട്‌ : മുഖ്യമന്ത്രി പിണറായി വിജയനെയും തനിക്കെതിരേ നിരന്തരം പ്രതിഷേധം നടത്തുന്ന എസ്‌.എഫ്‌.ഐ. നേതൃത്വത്തെയും വെല്ലുവിളിച്ച്‌ നഗരത്തിരക്കിലിറങ്ങി ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍. സംസ്‌ഥാനത്തുതന്നെ ഏറ്റവും തിരക്കേറിയ ഇടങ്ങളിലൊന്നായ കോഴിക്കോട്‌ മിഠായിതെരുവിലേക്കാണ്‌ ഇന്നലെ ഉച്ചയോടെ ഗവര്‍ണര്‍ എത്തിയത്‌. കുരുന്നുകളെ ലാളിച്ചും നാട്ടുകാരോടു കുശലംപറഞ്ഞും വ്യാപാരികളോടു സംവദിച്ചും അവിടെ അര മണിക്കൂറിലേറെ ചെലവഴിച്ചു. അസാധാരണ നീക്കത്തിലൂടെ നഗരത്തിന്റെ ഗവര്‍ണര്‍ ഹൃദയം കവര്‍ന്നാണു മടങ്ങിയത്‌. ഒരു തരത്തിലുള്ള പ്രതിഷേധവും കോഴിക്കോട്ട്‌ അദ്ദേഹത്തിനു നേരിടേണ്ടിവന്നില്ല. ഹൃദയം നിറഞ്ഞ അനുഭവമാണ്‌ കോഴിക്കോട്‌ സമ്മാനിച്ചതെന്ന്‌ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്‌ പ്രതികരിച്ചു.
കഴിഞ്ഞ 16 ന്‌ അദ്ദേഹം എത്തിയതുമുതല്‍ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി കാമ്പസില്‍ പ്രതിഷേധം നടത്തുന്ന എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ മിഠായിത്തെരുവില്‍ തടയാനെത്തിയില്ല.
കാലിക്കറ്റ്‌ യൂണിേവഴ്‌സിറ്റി കാമ്പസില്‍ 17 നു രാത്രിയും എസ്‌.എഫ്‌.ഐ. ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധം കനപ്പിച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരേ റോഡില്‍ എഴുതിയും ബാനര്‍ ഉയര്‍ത്തിയുമായിരുന്നു പ്രതിഷേധം. എന്നാല്‍ കഴിഞ്ഞ ദിവസത്തേതിനു സമാനമായി ബാനര്‍ നീക്കം ചെയ്ാനയും റോഡിലെ എഴുത്തുമായ്‌ക്കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചില്ല. പകരം കണ്ണൂര്‍ കൊലപാതകക്കേസുകളിലെ പ്രതിയെന്നടക്കം വിശേഷിപ്പിച്ച്‌ മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച്‌ വാര്‍ത്താസമ്മേളനം നടത്തി.
ഗവര്‍ണറെ വഴിനടക്കാന്‍ അനുവദിക്കില്ലെന്ന്‌ എസ്‌.എഫ്‌.ഐ. ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ച്‌ യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഉപരോധം തീര്‍ത്തപ്പോള്‍തന്നെയാണ്‌ അത്യന്തം നാടകീയവും അസാധാരണവുമായ നീക്കം ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായത്‌. ഗവര്‍ണറുടെ ഭരണഘടനാ പദവി ബാലികേറാ മലയായതോടെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന്‌ എസ്‌.എഫ്‌.ഐയും തുനിഞ്ഞില്ല. 16നു ഗവര്‍ണര്‍ കാമ്പസില്‍ എത്തുന്നതിന്‌ മുമ്പാണ്‌ എസ്‌.എഫ്‌.ഐ. പ്രതിഷേധ സമരം നടത്തിയത്‌. പിന്നീടൊന്നും എസ്‌.എഫ്‌.ഐയ്‌ക്കു ഗവര്‍ണര്‍ താമസിച്ച ഗസ്‌റ്റ്‌ ഹൗസിന്‌ മുന്നിലേക്കെത്താനും സാധിച്ചില്ല. ഇന്നലെ വൈകിട്ട്‌ ഏേഴാടെയാകും ഗവര്‍ണര്‍ തിരുവനന്തപുരത്തേക്ക്‌ തിരിക്കുകയെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും അഞ്ചരയോടെ മടങ്ങി. ഇതിനു ശേഷമാണ്‌ എസ്‌.എഫ്‌.ഐ. റോഡ്‌ ഉപരോധവുമായി പ്രക്ഷോഭം കനപ്പിച്ചത്‌.


https://ift.tt/NwaG4cH

No comments:

Post a Comment

Post Bottom Ad

Pages