ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം' , കോടതി കടുപ്പിച്ചു ; ഗണ്‍മാന്‍ കുടുങ്ങി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, December 24, 2023

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം' , കോടതി കടുപ്പിച്ചു ; ഗണ്‍മാന്‍ കുടുങ്ങി

ആലപ്പുഴ: കരിങ്കൊടി കാട്ടിയ കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്‌ഥനുമെതിരേ കോടതി നിര്‍ദേശപ്രകാരം ആലപ്പുഴ സൗത്ത്‌ പോലീസ്‌ കേസെടുത്തു. ഗണ്‍മാന്‍ തിരുവനന്തപുരം കല്ലൂര്‍ കാര്‍ത്തികയില്‍ അനില്‍കുമാര്‍, അകമ്പടി ഉദ്യോഗസ്‌ഥന്‍ പൊറ്റക്കുഴി എസ്‌. സന്ദീപ്‌ എന്നിവര്‍ക്കെതിരേയാണു കേസ്‌.
ആലപ്പുഴ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ല ാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടെ നിര്‍ദേശപ്രകാരം ഐ.പി.സി. 294(ബി), 324, 325 വകുപ്പുകള്‍ ചുമത്തിയാണ്‌ ഇരുവര്‍ക്കുമെതിരേ കേസെടുത്തത്‌.
മര്‍ദനമേറ്റവരുടെ ഹര്‍ജി പരിഗണിച്ചാണു നടപടി. മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്കുമെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌.പി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി ലഭിച്ചിരുന്നു. എന്നാല്‍, ജോലിയുടെ ഭാഗമായ നടപടിയെന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ റിപ്പോര്‍ട്ട്‌. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണു ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്‌.
കഴിഞ്ഞ 15-ന്‌ ആലപ്പുഴ നഗരത്തിലെ നവകേരളസദസിനുശേഷം അമ്പലപ്പുഴ മണ്ഡലത്തിലേക്കു മുഖ്യമന്ത്രിയും സംഘവും ബസില്‍ പോകുമ്പോഴാണു സംഭവം.
ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്‌ഷനില്‍ പ്രതിഷേധിച്ച കെ.എസ്‌.യു. ജില്ലാ പ്രസിഡന്റ്‌ എ.ഡി. തോമസിനെയും യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാനസമിതിയംഗം അജയ്‌ ജൂവല്‍ കുര്യാക്കോസിനെയും മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്‌ഥരും വളഞ്ഞിട്ട്‌ മര്‍ദിക്കുകയായിരുന്നു.


https://ift.tt/8aXN3dD

No comments:

Post a Comment

Post Bottom Ad

Pages