കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് നടപ്പാക്കുന്ന 4000 കോടിയിലധികം രൂപയുടെ അടിസ്‌ഥാനസൗകര്യവികസനപദ്ധതികള്‍ രാഷ്‌ട്രത്തിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ആഗോളവ്യാപാരത്തിന്റെ പ്രധാനകേന്ദ്രമായി മാറുന്ന സാഹചര്യത്തില്‍ സമുദ്രശക്‌തി വര്‍ധിപ്പിക്കുന്നതിലാണു കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു പ്രധാനമന്ത്രി ഉദ്‌ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
തുറമുഖങ്ങള്‍, കപ്പല്‍വ്യാപാരം, ഉള്‍നാടന്‍ ജലപാത മേഖലകളില്‍ 10 വര്‍ഷത്തിനിടെ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. ആഗോളവ്യാപാരത്തില്‍ ഇന്ത്യയുടെ സാധ്യതയും സ്‌ഥാനവും ലോകം തിരിച്ചറിഞ്ഞു. കൊച്ചി കപ്പല്‍ശാലയിലെ പുതിയ ഡ്രൈ ഡോക്ക് ഇന്ത്യയുടെ അഭിമാനമാണെന്നും മോദി പറഞ്ഞു. ഡ്രൈ ഡോക്ക് (എന്‍.ഡി.ഡി), കപ്പല്‍ അറ്റകുറ്റപ്പണിക്കായുള്ള രാജ്യാന്തരകേന്ദ്രം (ഐ.എസ്.ആര്‍.എഫ്), പുതുവൈപ്പിനില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍.പി.ജി. ടെര്‍മിനല്‍ എന്നിവയാണു പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തത്.
ഇന്ത്യയുടെ അഭിവൃദ്ധിയില്‍ തുറമുഖങ്ങളുടെ പങ്ക് വലുതാണെന്നു മോദി ചൂണ്ടിക്കാട്ടി. കപ്പല്‍നിര്‍മാണം, അറ്റകുറ്റപ്പണി, എല്‍.പി.ജി. ടെര്‍മിനല്‍ തുടങ്ങിയ പദ്ധതികള്‍ കേരളത്തിലും രാജ്യത്തിന്റെ തെക്കന്‍മേഖലയിലും വികസനത്തിന് ആക്കം കൂട്ടും. വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ്. വിക്രാന്ത് കൊച്ചി കപ്പല്‍ശാലയിലാണു നിര്‍മിച്ചത്. പുതിയ സൗകര്യങ്ങള്‍ കപ്പല്‍ശാലയുടെ ശേഷി പതിന്മടങ്ങ് വര്‍ധിപ്പിക്കും- അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
https://ift.tt/N25cbG1
No comments:
Post a Comment