കാലിക്കറ്റ്‌ വി.സിയെ പുറത്താക്കിയതിനു സ്‌റ്റേ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Friday, March 22, 2024

കാലിക്കറ്റ്‌ വി.സിയെ പുറത്താക്കിയതിനു സ്‌റ്റേ

കൊച്ചി: കാലിക്കറ്റ്‌ സര്‍വകലാശാല വി സി ഡോ.എം.കെ. ജയരാജിനെ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ പുറത്താക്കിയത്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സ്‌ഥാനത്തു നിന്നു നീക്കിയതിനെതിരേ ഡോ. എം.കെ. ജയരാജ്‌, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ.എം.വി. നാരായണന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ജസ്‌റ്റീസ്‌ സി.പി. മുഹമ്മദ്‌ നിയാസിന്റെ ഇടക്കാല ഉത്തരവ്‌. ഡോ.എം.വി. നാരായണനെതിരെയുള്ള നടപടി കോടതി സ്‌റ്റേ ചെയ്‌തില്ല.
കാലിക്കറ്റ്‌ സര്‍വകലാശാലയുടെ സെര്‍ച്ച്‌ കമ്മിറ്റിയില്‍ ചീഫ്‌ സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതും സംസ്‌കൃത സര്‍വകലാശാല വി സി നിയമനത്തിന്‌ സെര്‍ച്ച്‌ കമ്മിറ്റി ഒരാളെ മാത്രം ശിപാര്‍ശ ചെയ്‌തതും യു.ജി.സി. ചട്ടങ്ങളുടെ ലംഘനമാണെന്നാണ്‌ ഗവര്‍ണറുടെ വിലയിരുത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്‌ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രണ്ട്‌ വൈസ്‌ ചാന്‍സലര്‍മാരെയും പുറത്താക്കിയത്‌. വി സി സ്‌ഥാനത്തേക്ക്‌ അപേക്ഷിച്ചവരില്‍ ഏറ്റവും യോഗ്യനായ വ്യക്‌തിയെന്ന്‌ കണ്ടാണ്‌ സെര്‍ച്ച്‌ കമ്മിറ്റി തന്റെ പേരുമാത്രം ശിപാര്‍ശ ചെയ്‌തതെന്നായിരുന്നു ഡോ.എം.വി. നാരായണന്റെ വാദം.
അക്കാദമിക കാര്യങ്ങളല്ല യു.ജി.സി. ചട്ടങ്ങളുടെ ലംഘനമാണ്‌ വിഷയമെന്നായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ചീഫ്‌ സെക്രട്ടറി സെര്‍ച്ച്‌ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടതാണ്‌ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ചട്ടലംഘനമായി കണ്ടെത്തിയത്‌. അന്നത്തെ ചീഫ്‌ സെക്രട്ടറി അക്കാദമിക്‌ മികവ്‌ പുലര്‍ത്തിയിട്ടുള്ള വ്യക്‌തിയായിരുന്നു എന്ന്‌ ഡോ.എം.കെ. ജയരാജ്‌ വാദിച്ചു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages