മുംബൈ ഇന്ത്യന്‍സിനെ ആറ്‌ വിക്കറ്റിന്‌ തോല്‍പ്പിച്ച്‌ രാജസ്‌ഥാന്‍ റോയല്‍സ്‌ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Tuesday, April 2, 2024

മുംബൈ ഇന്ത്യന്‍സിനെ ആറ്‌ വിക്കറ്റിന്‌ തോല്‍പ്പിച്ച്‌ രാജസ്‌ഥാന്‍ റോയല്‍സ്‌

മുംബൈ: മുന്‍ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സിനെ ആറ്‌ വിക്കറ്റിന്‌ തോല്‍പ്പിച്ച്‌ രാജസ്‌ഥാന്‍ റോയല്‍സ്‌. ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ ഇന്ത്യന്‍സ്‌ ഒന്‍പത്‌ വിക്കറ്റിന്‌ 125 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത രാജസ്‌ഥാന്‍ റോയല്‍സ്‌ കളി തീരാന്‍ 27 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
മുംബൈ ഇന്ത്യന്‍സിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ 17-ാം സീസണിലെ ആദ്യ ഹോം മത്സരമായിരുന്നു അത്‌. 39 പന്തില്‍ മൂന്ന്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 54 റണ്ണെടുത്തുനിന്ന റയാന്‍ പരാഗാണു വിജയ ശില്‍പ്പി. രാജസ്‌ഥാന്‍ റോയല്‍സിനെതിരേ ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ ഇന്ത്യന്‍സ്‌ ഒന്‍പത്‌ വിക്കറ്റിന്‌ 125 റണ്ണെടുത്തു. മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്ത ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാലും ട്രെന്റ്‌ ബോള്‍ട്ടുമാണു മുംബൈയെ തകര്‍ത്തത്‌. മുംബൈക്ക്‌ ബോള്‍ട്ട്‌ എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ രണ്ട്‌ വിക്കറ്റുകള്‍ നഷ്‌ടമായി. അഞ്ചാമത്തെ പന്തില്‍ രോഹിത്‌ ശര്‍മയും അടുത്ത പന്തില്‍ നമാന്‍ ധിറിനെയും (0) ബോള്‍ട്ട്‌ പുറത്താക്കി. രോഹിതിനെ രാജസ്‌ഥാന്‍ നായകനും വിക്കറ്റ്‌ കീപ്പറുമായ സഞ്‌ജു സാംസണ്‍ പുറത്താക്കി. ധിര്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ബോള്‍ട്ട മൂന്നാം ഓവറില്‍ ഇംപാക്‌ട് പ്ലേയര്‍ ഡെവാള്‍ഡ്‌ ബ്രേവിസിനെയും ഗോള്‍ഡന്‍ ഡെക്കാക്കി. ഒന്നിന്‌ രണ്ട്‌ എന്ന നിലയിലായിരുന്ന മുംബൈ വൈകാതെ മൂന്നിന്‌ 14 റണ്ണെന്ന അവസ്‌ഥയിലെത്തി. നാലാം ഓവറില്‍ ഓപ്പണര്‍ ഇഷാന്‍ കിഷനെ (14 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 16) നാന്ദ്രേ ബര്‍ഗറും സഞ്‌ജു സാംസണിന്റെ കൈയിലെത്തിച്ചു. നായകന്‍ ഹാര്‍ദിക്‌ പാണ്ഡ്യയും (21 പന്തില്‍ 34) തിലക്‌ വര്‍മയും (29 പന്തില്‍ രണ്ട്‌ സിക്‌സറടക്കം 32) ചേര്‍ന്ന്‌ രക്ഷാദൗത്യം ഏറ്റെടുത്തു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages