പൂരം പകല്‍പ്പൂരമാക്കി! തൃശൂര്‍ പോലീസ്‌ കമ്മിഷണര്‍ക്ക്‌ 'നിര്‍ബന്ധിത' അവധി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Monday, April 22, 2024

പൂരം പകല്‍പ്പൂരമാക്കി! തൃശൂര്‍ പോലീസ്‌ കമ്മിഷണര്‍ക്ക്‌ 'നിര്‍ബന്ധിത' അവധി

തിരുവനന്തപുരം: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട്‌ പോലീസിന്റെ നടപടികളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ സംസ്‌ഥാന പോലീസ്‌ മേധാവി ഷേക്ക്‌ ദര്‍വേഷ്‌സാഹിബ്‌ അന്വേഷിക്കും.
ഒരാഴ്‌ചക്കകം അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ പോലീസ്‌ മേധാവിക്ക്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. കമ്മിഷണറോടു അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു.
കമ്മീഷണര്‍ അങ്കിത്ത്‌ അശോക്‌, അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ സുദര്‍ശന്‍ എന്നിവരെ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്‌ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പൂരം അലങ്കോലമാക്കിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്‌. കമ്മിഷണര്‍ക്കെതിരേ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടിക്ക്‌ സാധ്യതയുണ്ട്‌. പോലീസിനതിരേ കടുത്ത വിമര്‍ശനമാണ്‌ സി.പി.എം. ഉന്നയിച്ചത്‌. ഇതിനിടെ, കമ്മിഷണര്‍ അങ്കിത്‌ അശോകന്‌ പകരം മൂന്ന്‌ എസ്‌.പിമാരുടെ പേരുകള്‍ ഉടന്‍ തന്നെ തെരത്തെടുപ്പ്‌ കമ്മിഷന്‌ കൈമാറും.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages