ടിക്കറ്റ്‌ ചോദിച്ചത്‌ ഇഷ്‌ടപ്പെട്ടില്ല; ടി.ടി.ഇയെ ട്രെയിനില്‍നിന്ന്‌ തള്ളിയിട്ടു കൊന്നു , അന്യസംസ്‌ഥാനക്കാരന്‍ പിടിയില്‍ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Wednesday, April 3, 2024

ടിക്കറ്റ്‌ ചോദിച്ചത്‌ ഇഷ്‌ടപ്പെട്ടില്ല; ടി.ടി.ഇയെ ട്രെയിനില്‍നിന്ന്‌ തള്ളിയിട്ടു കൊന്നു , അന്യസംസ്‌ഥാനക്കാരന്‍ പിടിയില്‍

പാലക്കാട്‌/മുളങ്കുന്നത്തുകാവ്‌: ടിക്കറ്റ്‌ ചോദിച്ചതില്‍ പ്രകോപിതനായ അതിഥിത്തൊഴിലാളി ടി.ടി.ഇയെ ട്രെയിനില്‍നിന്നു തള്ളിയിട്ടു കൊലപ്പെടുത്തി. ടി.ടി.ഇ. എറണാകുളം സ്വദേശി കെ. വിനോദിനാണ്‌ ദാരുണാന്ത്യം.
പ്രതി ഒഡീഷ ഗഞ്ചാം ബഡഗോച്ച സ്വദേശി രജനികാന്ത്‌ രണജിത്തി(42)നെ പാലക്കാട്‌ റെയില്‍വേ പോലീസും ആര്‍.പി.എഫും ചേര്‍ന്ന്‌ പിടികൂടി.
ഇന്നലെ വൈകുന്നേരം ഏഴിന്‌ എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ്‌ സംഭവം. എസ്‌-11 റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റില്ലാതെ ചില അതിഥി തൊഴിലാളികള്‍ യാത്ര ചെയ്‌തിരുന്നു. ഇത്‌ ചോദ്യംചെയ്‌ത ടി.ടി.ഇയുമായി ഇവര്‍ തര്‍ക്കത്തിലായി.
വാതിലിന്‌ അടുത്ത്‌ നിന്ന രജനികാന്തുമായി തര്‍ക്കം തുടരുന്നതിനിടെ ഇയാള്‍ വിനോദിനെ തൊഴിക്കുകയായിരുന്നെന്നാണ്‌ സംശയിക്കപ്പെടുന്നത്‌. ട്രെയിന്‍ തൃശൂര്‍ വെളപായയില്‍ എത്തിയപ്പോഴാണ്‌ സംഭവം.
തുടര്‍ന്ന്‌ രജനീകാന്തിനെ പാലക്കാട്‌ റെയില്‍വേ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. മദ്യപനായ ഇയാളെ ഉടന്‍ തൃശൂര്‍ ആര്‍.പി.എഫിനു കൈമാറും.
വിനോദിന്റെ മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. ഡീസല്‍ ലോക്കോ ഷെഡിലെ ടെക്‌നീഷ്യനായിരുന്നു കെ. വിനോദ്‌. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന്‌ രണ്ടുവര്‍ഷം മുമ്പാണ്‌ ടി.ടി.ഇ. കേഡറിലേക്ക്‌ മാറിയത്‌.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages