അരുണാചല്‍ കൂട്ടമരണം: വിശദ അന്വേഷണത്തിന്‌ പോലീസ്‌ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Friday, April 5, 2024

അരുണാചല്‍ കൂട്ടമരണം: വിശദ അന്വേഷണത്തിന്‌ പോലീസ്‌

തിരുവനന്തപുരം : അരുണാചല്‍പ്രദേശില്‍ മൂന്നുപേരുടെ കൂട്ടമരണത്തിനിടയാക്കിയ ആഭിചാരത്തില്‍ വിശദ അന്വേഷണത്തിന്‌ പോലീസ്‌. നവീന്‍ തോമസാണ്‌ ഭാര്യ ദേവിയെയും സുഹൃത്തായ ആര്യയെയും അന്ധവിശ്വാസങ്ങളിലേക്കു നയിച്ചതെന്നാണ്‌ വിലയിരുത്തല്‍. ദേവിയുടെ കുടുംബത്തില്‍നിന്നും ഇത്തരം സൂചനകള്‍ പ്രാഥമികമായി ലഭിച്ചിട്ടുണ്ട്‌. ആറു കൊല്ലത്തില്‍ അധികമായി ആര്യയും ദേവിയും സുഹൃത്തുക്കളാണ്‌.
ദേവിക്കും വളരെ മുമ്പേ ഈ അതീന്ദ്രിയ ഇടപാടുകളില്‍ പങ്കുണ്ട്‌. എന്നാല്‍ എല്ലാം നിയന്ത്രിച്ചത്‌ നവീനാണെന്നാണ്‌ സൂചന. കേരളാ പോലീസ്‌ ഇക്കാര്യത്തില്‍ വിശദ അന്വേഷണം നടത്തും. മരണം സംഭവിച്ചത്‌ അരുണാചലിലാണ്‌. അതുകൊണ്ടുതന്നെ അവിടെയാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തുള്ള അന്വേഷണം. ആര്യയെ കാണാതായതുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്‌ പോലീസ്‌ സ്‌റ്റേഷനിലും എഫ്‌.ഐ.ആറുണ്ട്‌. ആര്യ മരിച്ച സാഹചര്യത്തില്‍ ആ കേസ്‌ അപ്രസക്‌തമാകും. എങ്കിലും മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളില്‍ അന്വേഷണം തുടരും. പുതിയ വിവരങ്ങള്‍ കിട്ടിയാല്‍ അത്‌ അരുണാചല്‍ പോലീസിന്‌ കൈമാറും. ഇതിനൊപ്പം കേരളത്തിലും കേസെടുക്കും. സാത്താന്‍ സേവയാണെങ്കില്‍ നാലാമന്റെ സാന്നിധ്യം സംശയിക്കേണ്ടിവരും. സേവയിലെ കര്‍മ്മി ജീവനൊടുക്കില്ലെന്നാണ്‌ അനുമാനം. അങ്ങനെയെങ്ങില്‍ ഓണ്‍ലൈന്‍ വഴിയോ മറ്റോ നാലമനും ഇതെല്ലാം നിയന്ത്രിച്ചിരിക്കാം.
ദുര്‍മന്ത്രവാദ സംഘങ്ങളുമായി ചേര്‍ന്ന്‌ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നെന്നും അത്‌ വിലക്കിയിരുന്നെന്നുമാണ്‌ ദേവിയുടെ അച്‌ഛനന്‍ പറഞ്ഞത്‌. ഈ മൊഴി വിശദമായി പോലീസ്‌ എടുക്കും. ടെലഗ്രാം കൂട്ടായ്‌മയിലൂടെ സാത്താന്‍ സേവക്കാര്‍ ആശയവിനിമയം നടത്തിയെന്നു സൂചനകളുണ്ട്‌. മരണശേഷം മറ്റൊരു ഗ്രഹത്തില്‍ ജീവിക്കാമെന്ന്‌ ദേവിയെയും ആര്യയെയും നവീന്‍ വിശ്വസിപ്പിച്ചതായാണ്‌ വിവരം. ഇവരുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണുകളും പോലീസ്‌ പരിശോധിച്ചു. മരണാനന്തരജീവിതം, മരണത്തിന്‌ ശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവയെക്കുറിച്ച്‌ ഇവര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായാണ്‌ വിവരം. ഈസ്‌റ്റര്‍ ദിനത്തിലും സാത്താനെ പ്രീതിപ്പെടുത്തുന്നതിനായി കര്‍മ്മങ്ങള്‍ ചെയ്‌തുവെന്നും സൂചനയുണ്ട്‌.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്‌ സ്വദേശി ദേവി(40), ഭര്‍ത്താവ്‌ കോട്ടയം മീനടം സ്വദേശി നവീന്‍ തോമസ്‌(40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ്‌ മേലത്തുമേലെ സ്വദേശി ആര്യാ നായര്‍(27) എന്നിവരെ ചൊവ്വാഴ്‌ചയാണ്‌ അരുണാചല്‍പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages