ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Tuesday, April 9, 2024

ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം

ചെന്നൈ: കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരേ നടന്ന ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം.
ആദ്യം ബാറ്റ്‌ ചെയ്‌ത കൊല്‍ക്കത്തയ്‌ക്ക് ഒന്‍പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 137 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റ്‌ ചെയ്‌ത ചെന്നൈ കളി തീരാന്‍ 14 പന്തുകള്‍ ശേഷിക്കെ വിജയ റണ്ണെടുത്തു. 58 പന്തില്‍ 67 റണ്ണുമായിനിന്ന നായകന്‍ ഋതുരാജ്‌ ഗെയ്‌ക്വാദാണു ജയം നേരത്തെയാക്കിയത്‌്.
സൂപ്പര്‍ കിങ്‌സിന്റെ തുഷാര്‍ ദേശ്‌പാണ്ഡെ എറിഞ്ഞ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ്‌ വീണു. ഫില്‍ സാള്‍ട്ടിനെ രവീന്ദ്ര ജഡേജ പിടികൂടി. മികച്ച രീതിയില്‍ പന്തറിഞ്ഞ സ്‌പിന്നര്‍മാരും പൈസര്‍മാരും ഒരു പോലെ ചെന്നൈക്ക്‌ കരുത്തായി.
നാല്‌ ഓവറില്‍ 18 റണ്‍ മാത്രം വാങ്ങി മൂന്ന്‌ വിക്കറ്റ്‌ വിഴ്‌ത്തിയ രവീന്ദ്ര ജഡേജയാണ്‌ കൂട്ടത്തില്‍ ഏറ്റവും തിളങ്ങിയത്‌. തുഷാര്‍ ദേശ്‌പാണ്ഡെയും മൂന്ന്‌ വിക്കറ്റെടുത്തു. മുസ്‌താഫിസുര്‍ റഹ്‌മാന്‍ രണ്ട്‌ വിക്കറ്റും മഹീഷ തീക്ഷ്‌ണ ഒരു വിക്കറ്റുമെടുത്തു. 20 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 27 റണ്ണെടുത്ത ഓപ്പണര്‍ സുനില്‍ നരേനും അങ്ക്രിഷ്‌ രഘുവംശിയും (18 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 24) കൊല്‍ക്കത്തയ്‌ക്ക് ഭേദപ്പെട്ട പവര്‍ പ്ലേ നല്‍കി.
അതിനു ശേഷം കൊല്‍ക്കത്ത വിക്കറ്റുകള്‍ കളഞ്ഞു. മൂന്ന്‌ റണ്ണെടുത്ത വെങ്കടേഷ്‌ അയ്യര്‍, രമണ്‍ദീപ്‌ സിങ്‌ (13) ഒന്‍പത്‌ റണ്ണെടുത്ത റിങ്കു സിങ്‌ എന്നിവര്‍ നിറംകെട്ടു. നായകന്‍ ശ്രേയസ്‌ അയ്യര്‍ (32 പന്തില്‍ 34) നടത്തിയ രക്ഷാപ്രവര്‍ത്തനം സ്‌കോര്‍ 137 ലെത്തിച്ചു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages