ടെഹ്‌റാന്‍: ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരെയും വിട്ടയച്ചു. ഇറാന്‍ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മാനുഷികപരിഗണന മുന്‍നിര്‍ത്തിയാണ് ജീവനക്കാരെ മോചിപ്പിക്കുന്നതെന്നാണു വിശദീകരണം.
കഴിഞ്ഞമാസം 13 നാണ് പോര്‍ച്ചുഗീസ് പതാകപേറുന്ന എ.എസ്.സി. ഏരീസ് എന്ന ചരക്കുകപ്പല്‍ ഹോര്‍മുസ് കടലിടുക്കിനു സമീപം ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്.
ദമാസ്‌കസിലെ തങ്ങളുടെ നയതന്ത്രകാര്യാലയത്തിനുനേര്‍ക്ക് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിനു മറുപടിയെന്ന നിലയിലാണ് കപ്പല്‍ ഇറാന്‍ പിടികൂടിയത്. 17 ഇന്ത്യക്കാരടക്കം 25 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.ൃ
ഇവരില്‍ മലയാളിയായ ആന്‍ ടെസ ജോസഫിനെ കഴിഞ്ഞ 18 ന് ഇറാനിയന്‍ അധികൃതര്‍ മോചിപ്പിച്ചിരുന്നു. ശേഷിച്ച ജീവനക്കാരെ മോചിപ്പിക്കാന്‍ ഇന്നലെയാണു തീരുമാനിച്ചത്.
കപ്പലിലുണ്ടായിരുന്ന സ്വന്തം പൗരന്റെ മോചനത്തിനായി എസ്‌തോണിയ ധനകാര്യമന്ത്രി മുന്‍കൈയെടുത്തു നടത്തിയ ചര്‍ച്ചകളാണ് ജീവനക്കാരെ വിട്ടയയ്‌ക്കുന്നതിലേക്കു നയിച്ചത്.
/loading-logo.jpg
No comments:
Post a Comment