കൊച്ചി :ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ വിവാഹമല്ലെന്നു ഹൈക്കോടതി. പങ്കാളിയെ ഭര്‍ത്താവെന്നു പറയാനാകില്ലെന്നും നിയമപരമായി വിവാഹം കഴിച്ചാല്‍മാത്രമേ ഭര്‍ത്താവെന്നു പറയാനാകൂവെന്നും ഇത്തരം ബന്ധങ്ങളില്‍ പങ്കാളിയെന്നേ പറയാനാകൂവെന്നും കോടതി വ്യക്‌തമാക്കി.
ലിവിങ് ടുഗതര്‍ ജീവിതം നയിച്ചുവന്ന എറണാകുളം സ്വദേശിയായ യുവാവിനെതിരേ, പങ്കാളിയായിരുന്ന യുവതി നല്‍കിയ പരാതിയില്‍, കൊയിലാണ്ടി പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കിയാണു ഹൈക്കോടതിയുടെ നിരീക്ഷണം. 'നിയമമായി വിവാഹം കഴിച്ചാല്‍മാത്രമേ ഭര്‍ത്താവ്, ഭാര്യ എന്നിങ്ങനെയുള്ള പ്രയോഗത്തിന്റെ പരിധിയില്‍ വരൂ. പങ്കാളിയില്‍നിന്നോ ബന്ധുക്കളില്‍നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാല്‍ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ല. ഐ.പി.സി. 498 എ പ്രകാരം കേെസടുക്കാനും ആവില്ല'- ഹൈക്കോടതി ചൂണ്ടിക്കാട്ടി.
എറണാകുളം സ്വദേശിയായ യുവാവാണു തനിക്കെതിരേ കൊയിലാണ്ടി പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. പരാതി നല്‍കിയ യുവതിയുമായി ലിവിങ് ടുഗദര്‍ ബന്ധത്തിലായിരുന്നു ഇയാള്‍. ഈ ബന്ധം പിന്നീടു തകര്‍ന്നു. യുവതിയുടെ പരാതിയില്‍ പോലീസ് ഗാര്‍ഹിക പീഡനത്തിനു കേസെടുത്തു. ഇതു നിയമപരമല്ലെന്നു യുവാവു വാദിച്ചു. ഇത് അംഗീകരിച്ചാണ് കേസ് റദ്ദാക്കി കോടതി സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്.
/loading-logo.jpg
No comments:
Post a Comment