തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്ത് എത്തിക്കും. 37 മണിക്കൂറിന് ശേഷം വിശാഖപട്ടണത്ത് നിന്നുമാണ് 13 വയസ്സുകാരിയെ കണ്ടെത്തിയത്. കഴക്കൂട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചിരിക്കുകയാണ്. ആര്‍പിഎഫിന്റെ സംരക്ഷണയിലുള്ള കുട്ടിയെ ഉടന്‍ ചൈല്‍ഡ്‌ലൈന് കൈമാറും.
ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ താംബരം എക്‌സ്പ്രസില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. കുട്ടിയെ റെയില്‍വേ പൊലീസിന് കൈമാറിയിരിക്കുകയാണ്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.
കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തിന് നല്‍കുക. കുട്ടിയ്ക്ക് കൗണ്‍സലിംഗ് കൊടുക്കും. അതേസമയം, കുട്ടിയെ വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്ത് എത്തിക്കാനാണ് പൊലീസ് നീക്കം. അസം സ്വദേശിയായ കുട്ടിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു കാണാതായത്. വീട്ടില്‍ മാതാവുമായുള്ള വഴക്കിനെ തുടര്‍ന്നായിരുന്നു കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയതെന്നാണ് വിവരം. ആദ്യം കന്യാകുമാരിയിലേക്ക് പോയ കുട്ടി അവിടെ നിന്നുമാണ് വിശാഖപട്ടണത്തേക്ക് പോയത്.
/loading-logo.jpg
No comments:
Post a Comment