മുംബൈ : മുംബൈ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ യെസ് ബാങ്കിലെ ഓഹരി പങ്കാളിത്തം വിറ്റൊഴിയാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ ഒരുങ്ങുന്നതിനിടെ ഏറ്റെടുക്കാന്‍ താത്പര്യമറിയിച്ച് പ്രമുഖ ജാപ്പനീസ് ബാങ്ക് . യെസ് ബാങ്കിലെ ഓഹരികൾ വാങ്ങുന്നതിനുള്ള ശ്രമങ്ങളുമായി ജാപ്പനീസ് ബാങ്കായ സുമിറ്റോമോ മിറ്റ്‌സുയി രംഗത്ത് വന്നിരിക്കുന്നത് .
ജാപ്പനീസ് ബാങ്കിന്റെ ഗ്ലോബൽ സിഇഒ അക്കിഹിറോ ഫുകുടോമിൻ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ സന്ദർശിച്ചേക്കും. യെസ് ബാങ്കിൽ എസ്ബിഐക്ക് 23.99 ശതമാനം ഓഹരിയുണ്ട്. അക്കിഹിറോ ഫുകുടോമിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ആർബിഐ ഉദ്യോഗസ്ഥർക്ക് പുറമേ എസ്ബിഐ അധികൃതരുമായും ചർച്ച നടത്തും. ജപ്പാനിലെ രണ്ടാമത്തെ വലിയ ബാങ്കായ സുമിറ്റോമോ മിറ്റ്സുയി ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് എസ്എംബിസി.
യെസ് ബാങ്ക് പ്രതിസന്ധി
2014 മാർച്ച് 31 ലെ ബാങ്കിന്റെ ലോൺ ബുക്ക് 55,633 കോടി രൂപയും നിക്ഷേപം 74,192 കോടി രൂപയുമായിരുന്നു. അതിനുശേഷം, ലോൺ ബുക്ക് ഏകദേശം നാലിരട്ടിയായി വളർന്നു, 2019 സെപ്റ്റംബർ 30-ലെ കണക്കനുസരിച്ച് ഇത് 2.25 ട്രില്യൺ രൂപയായി. നിക്ഷേപ വളർച്ചയുടെ വേഗത നിലനിർത്തുന്നതിൽ പരാജയപ്പെടുകയും ബാങ്കിന്റെ ആസ്തി നിലവാരം മോശമാവുകയും ചെയ്തതോടെ ആർബിഐ ബാങ്കിനെ നിരീക്ഷണത്തിൻ കീഴിലാക്കുകയായിരുന്നു. 2019 ഏപ്രിലിനും സെപ്റ്റംബറിനുമിടയിൽ യെസ് ബാങ്കിന്റെ മൊത്തം കിട്ടാക്കടം ഇരട്ടിയായി വർധിച്ച് 17,134 കോടി രൂപയായി. പ്രതിസന്ധി രൂക്ഷമായതോടെ ആർബിഐ 2020ൽ ബാങ്കിനെ ഏറ്റെടുക്കുകയായിരുന്നു.
/loading-logo.jpg
No comments:
Post a Comment