പി. ശശിക്കെതിരേ പരാതി എഴുതി നൽകും ; ഇന്ന് പി.വി. അൻവറിന്റെ മൊഴിയെടുക്കും - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Saturday, September 7, 2024

പി. ശശിക്കെതിരേ പരാതി എഴുതി നൽകും ; ഇന്ന് പി.വി. അൻവറിന്റെ മൊഴിയെടുക്കും

മലപ്പുറം: എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനും എസ്.പി. എസ്. സുജിത് ദാസിനുമെതിരേ ആരോപണമുന്നയിച്ച പിവി അൻവർ എംഎൽഎയിൽനിന്ന്മൊഴിയെടുക്കും. അൻവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.തന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി തുടങ്ങിയതിന്റെ ആദ്യതെളിവാണ് എസ്.പി. സുജിത് ദാസിന്റെ സസ്പെൻഷനെന്നും അൻവർ പറഞ്ഞു.

രാവിലെ മലപ്പുറത്തെത്തി തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസായിരിക്കും പി വി.അൻവറിൻ്റെ മൊഴിയെടുക്കുക. ഇന്ന് മൊഴിയെടുക്കാൻ എത്തുമെന്ന് ഡി.ഐ.ജി അറിയിച്ചിട്ടുണ്ടെന്ന്പി .വി.അൻവർ ഇന്നലെ പറഞ്ഞിരുന്നു. പരമാവധി തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുമെന്നും അൻവർ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്ക്നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ പേരില്ലെന്ന് പി.വി. അൻവർ. പി. ശശിക്കെതിരേ ഉടൻ പരാതി എഴുതി നൽകും. സോളാർ കേസുമായി ബന്ധപ്പെട്ട് കുറച്ചു തെളിവുകൾ ശേഖരിക്കുകയാണ്. അതുകൂടി കഴിഞ്ഞാൽ ഈ മാസംതന്നെ പി. ശശിയുടെ പേരിൽ പരാതിനൽകുമെന്നും അൻവർ പറഞ്ഞു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages