അന്വേഷണം അതീവ രഹസ്യമായിരിക്കണം, ഉദ്യോഗസ്ഥര്‍ ആരെന്ന് പോലും പുറത്ത് പോകരുത് ; എഡിജിപിക്കെതിരെ അന്വേഷണത്തില്‍ ഡി ജിപി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, September 8, 2024

അന്വേഷണം അതീവ രഹസ്യമായിരിക്കണം, ഉദ്യോഗസ്ഥര്‍ ആരെന്ന് പോലും പുറത്ത് പോകരുത് ; എഡിജിപിക്കെതിരെ അന്വേഷണത്തില്‍ ഡി ജിപി

തിരുവനന്തപുരം ; പി വി അന്‍വറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡി ജി പി അടക്കമുള്ളവര്‍ക്കെതിരെ നടക്കുന്ന അന്വേഷമം വളരെ രഹസ്യമായി വേണമെന്ന് ഡി ജി പി ഷെയ്‌റ് ദര്‍വേസ് സാഹിബ് അന്വേഷണ സംഘാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഐജിയും ഡിഐജിയും തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന എഡിജിപി എം.ആര്‍.അജിത് കുമാറിന്റെ കത്തില്‍ തുടര്‍ നടപടികളൊന്നും വേണ്ടെന്ന് ഡിജിപി വ്യക്തമാക്കി. എഡി ജിപിയുടെ കത്തില്‍ ഉത്തരവ് ഇറക്കിയാല്‍ ചട്ടവിരുദ്ധമാകുമെന്നത് കൊണ്ടാണ് രേഖാമൂലം തുടര്‍ നടപടി വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്.

അന്‍വറിന്റെ മൊഴിയോടെ ആരോപണങ്ങളില്‍ ഗൗരവമായ അന്വേഷണത്തിലേക്ക് കടക്കുകയാണ്. സ്വര്‍ണ കടത്ത് കേസ്, കൊലക്കേസുകളിലെ അട്ടിമറി ഉള്‍പ്പെടെ ഐജി സ്പര്‍ജന്‍കുമാറും, ഡിഐജി തോംസണ്‍ ജോസും നേരിട്ട് അന്വേഷിക്കുന്നുണ്ട്. അന്വേഷണ സംഘാംഗങ്ങള്‍ ആരാണെന്ന് പോലും പുറത്തു പോകരുതെന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശം. എഡിജിപിയുടെ വീട് നിര്‍മ്മാണവും, ആര്‍എസ്എസ് നേതാവിനെ കണ്ടതും ഉള്‍പ്പെടെ അന്വേഷണ പരിധിയിലുണ്ട്.

എഡിജിപിക്കെതിരെ അന്വേഷണം തുടങ്ങിയെങ്കിലും അജിത് കുമാറിനെ ക്രമസമാധാന ചുമതലകളില്‍ നിന്നും മാറ്റിയില്ല. അജിത് കുമാറിന് ദൈനംദിന റിപ്പോര്‍ട്ട് ചെയ്യേണ്ട ദക്ഷിണ മേഖല ഐജിയെയും, തൃശൂര്‍ റെയ്ഞ്ച് ഡിഐജിയെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. സുതാര്യമായ അന്വേഷണം എങ്ങനെ നടക്കുമെന്ന ചോദ്യം ഉയര്‍ന്നതിന് പിന്നാലെയാണ് സ്വയം രക്ഷയ്ക്കായി ചട്ടവിരുദ്ധമായ നിര്‍ദ്ദേശം എഡിജിപി ഇറക്കിയത്. അന്വേഷണം കഴിയുന്നവരെ തന്നെ 9 ജില്ലകളിലെ ക്രമസാധാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട രണ്ടു ഉദ്യോഗസ്ഥരും തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്നാണ് ഡിജിപിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയത്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages