ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനു വിമര്‍ശനം ; തൃശൂര്‍പൂരം അട്ടിമറിയില്‍ ദ്വിതല അന്വേഷണം - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Thursday, September 26, 2024

ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനു വിമര്‍ശനം ; തൃശൂര്‍പൂരം അട്ടിമറിയില്‍ ദ്വിതല അന്വേഷണം

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്നതിനെ കുറിച്ച് ദ്വിതല അനേ്വഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. പൂരം കലക്കലിലെ ഗൂഢാലോചന അനേ്വഷിക്കാന്‍ ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘ(എസ്.ഐ.ടി.)ത്തെ നിയോഗിക്കും. എ.ഡി.ജി.പി: എം.ആര്‍. അജിത് കുമാര്‍, എസ്.പി. അങ്കിത് അശോക് എന്നിവരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയെ കുറിച്ച് എ.ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘം അനേ്വഷിക്കും. ഇതു സംബന്ധിച്ച് ഇന്ന് ഉത്തരവിറങ്ങിയേക്കും. ഇതേക്കുറിച്ച് ജുഡീഷ്യല്‍ അനേ്വഷണം നടത്തുന്നതും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി: എച്ച്. വെങ്കിടേഷിന് ചുമതല നല്‍കാന്‍ ആലോചനയുണ്ട്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വിജയത്തിനായി പോലീസ് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചതായി സര്‍ക്കാരിന് വിവരം ലഭിച്ചിരുന്നു. എ.ഡി.ജി.പി: എം.ആര്‍. അജിത് കുമാറിന്റെ അനേ്വഷണ റിപ്പോര്‍ട്ട് തള്ളിയാണ് ഗൂഢാലോചനവാദം സര്‍ക്കാര്‍ അംഗീകരിക്കുന്നത്.

പൂരം കലക്കലില്‍ തുടരനേ്വഷണ സാധ്യത തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വന്നിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ അഭിപ്രായം അറിയട്ടെ എന്നിട്ട് തുടര്‍നടപടി ആലോചിക്കാമെന്നായിരുന്നു മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട്. പൂരം അനേ്വഷണ റിപ്പോര്‍ട്ട് മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചു. 'ഡി.ജി.പിയുടെ കുറിപ്പോടെ എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ലഭിച്ചു. ആഭ്യന്തര സെക്രട്ടറി പരിശോധിക്കും. തുടര്‍നടപടി ആഭ്യന്തര സെക്രട്ടറിയുടെ അഭിപ്രായം അറിഞ്ഞശേഷം ആലോചിക്കാം'' എന്നു മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ആലോചനയില്‍ രണ്ടു തരം അനേ്വഷണമെന്ന് വ്യക്തമാകുന്നത്.

എ.ഡി.ജി.പി. തയാറാക്കിയ മുഖം രക്ഷിക്കല്‍ റിപ്പോര്‍ട്ട് അതേപടി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഡി.ജി.പി. ഷെയ്ഖ് ദര്‍വേശ് സാഹിബ് തയാറായില്ല. റിപ്പോര്‍ട്ടിനൊപ്പം ഉള്‍പ്പെടുത്തിയ തന്റെ നിര്‍ദേശങ്ങളുടെ കൂടെ അജിത്കുമാറിന്റെ നാല് വീഴ്ചകള്‍ ഡി.ജി.പി. ചേര്‍ത്തു. ഫലത്തില്‍ മുഖ്യമന്ത്രിക്ക് കൈമാറിയ അനേ്വഷണ റിപ്പോര്‍ട്ട് എ.ഡി.ജി.പിക്കെതിരായ കുറ്റപത്രമാക്കി ഡി.ജി.പി. മാറ്റി. ഇൗ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഗൗരവത്തോടെയുള്ള അനേ്വഷണത്തിലേക്ക് കടക്കുന്നത്.

പൂരം മേല്‍നോട്ടത്തിനായി തൃശൂരിലേക്ക് അയച്ചിട്ടും കൃത്യമായ മേല്‍നോട്ടം എ.ഡി.ജി.പി. നടത്തിയില്ലെന്നാണ് പോലീസ് മേധാവിയുടെ വിലയിരുത്തല്‍. പൂരം മുടങ്ങുന്ന സാഹചര്യം അറിഞ്ഞിട്ടും തൃശൂരിലുണ്ടായിരുന്ന എ.ഡി.ജി.പി. നേരിട്ടെത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചില്ലെന്നും പൂരത്തിന് രണ്ട് ദിവസം മുന്‍പെത്തി പോലീസ് മുന്‍കൂട്ടി തയാറാക്കി വച്ച സുരക്ഷാ ക്രമീകരണങ്ങള്‍ അടിമുടി മാറ്റി ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും കുറ്റപ്പെടുത്തലുണ്ട്. വീഴ്ചകളൊക്കെ ചൂണ്ടിക്കാട്ടിയ ശേഷം, പൂരം കലങ്ങിയതില്‍ ആസൂത്രിത നീക്കമുണ്ടോയെന്ന് കണ്ടെത്താന്‍ തുടരനേ്വഷണമാണ് ഉചിതമെന്ന അഭിപ്രായവും ഡി.ജി.പി. രേഖപെടുത്തുന്നു. ഇതും സര്‍ക്കാര്‍ ഗൗരവത്തോടെ എടുത്തുവെന്നതാണ് വസ്തുത.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages