സംസ്ഥാനത്തു ബാറുകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം; രണ്ടു വര്‍ഷത്തിനിടെ അനുവദിച്ചത് 118 എണ്ണം - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Thursday, October 24, 2024

സംസ്ഥാനത്തു ബാറുകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം; രണ്ടു വര്‍ഷത്തിനിടെ അനുവദിച്ചത് 118 എണ്ണം

തിരുവനന്തപുരം: സംസ്ഥാനത്തു ബാറുകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അനുവദിച്ചത് 118 ബാറുകള്‍. 2022 നവംബറില്‍ 718 ബാറുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ 836 ബാറുകള്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഓരോ മാസവും ശരാശരി അഞ്ച് ബാറിനു വീതമാണ് അനുമതി ലഭിച്ചത്. മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ക്കു നയത്തിന്റെ അടിസ്ഥാനത്തില്‍ തുറക്കാന്‍ അനുമതി നല്‍കി എന്നതാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എണ്ണം കൂടിയതിനു കാരണം പറഞ്ഞിരുന്നത്.

എന്നാല്‍, യു.ഡി.എഫ്. സര്‍ക്കാര്‍ മദ്യനയത്തിന്റെ ഭാഗമായി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ളവയുടെ ബാര്‍ ലൈസന്‍സ് എടുത്തുകളഞ്ഞപ്പോള്‍ സംസ്ഥാനത്തുണ്ടായിരുന്നത് 720 ബാറുകള്‍ ആയിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നരവര്‍ഷത്തിനുള്ളില്‍ 131 പുതിയ ബാറുകള്‍ക്കു ലൈസന്‍സ് നല്‍കിയതില്‍ 118 എണ്ണവും കഴിഞ്ഞ 2 വര്‍ഷത്തിനിടെയാണ്. ഏറ്റവുമധികം ബാറുകള്‍ അനുവദിച്ചത് എറണാകുളത്തും (25) രണ്ടാമതു തിരുവനന്തപുരത്തുമാണ് (22). കാസര്‍ഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇക്കാലത്തു ബാറുകള്‍ അനുവദിച്ചു.

ത്രീ സ്റ്റാര്‍ അല്ലെങ്കില്‍ അതിനു മുകളില്‍ ക്ലാസിഫിക്കേഷന്‍ ലഭിക്കുന്ന ഹോട്ടലുകള്‍ അപേക്ഷിച്ചാല്‍ ബാര്‍ ലൈസന്‍സ് നല്‍കാതിരിക്കാന്‍ നയപരമായി കഴിയില്ലെന്നാണു സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാനത്തെ 836 ബാറുകളില്‍ 52 എണ്ണം മാത്രമാണു പഞ്ചനക്ഷത്ര ബാറുകള്‍.
അവശേഷിക്കുന്നവയില്‍ 70 ശതമാനവും ത്രീ സ്റ്റാര്‍ ബാറുകളാണ്. ഈ സാമ്പത്തിക വര്‍ഷത്തെ മദ്യനയം പ്രഖ്യാപിച്ചിട്ടില്ല. മന്ത്രിസഭാ യോഗത്തില്‍ നയത്തിന്റെ കരട് ചര്‍ച്ചയ്ക്കു വന്നെങ്കിലും അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വന്നതിനാല്‍ അടുത്തമാസവും കഴിയില്ല.

* ആകെ ബാര്‍ 836

* ജില്ല തിരിച്ചുള്ള എണ്ണം

തിരുവനന്തപുരം- 94, കൊല്ലം- 70, പത്തനംതിട്ട- 27, ആലപ്പുഴ- 50, കോട്ടയം- 75, ഇടുക്കി- 28, എറണാകുളം- 195, തൃശൂര്‍- 112, പാലക്കാട്- 50, മലപ്പുറം- 30, കോഴിക്കോട്- 40, വയനാട്- 18, കണ്ണൂര്‍- 37, കാസര്‍ഗോഡ്- 10


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages