'രംഗണ്ണന്‍' വില്ലനായ ആവേശം മോഡല്‍ ഗുണ്ടാസഹായം ; വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി സ്‌കൂട്ടറില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ; 15,000 രൂപ മോചനദ്രവ്യം ചോദിച്ച പ്രതിയും കൂട്ടാളിയും പിടിയിലായി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Saturday, October 19, 2024

'രംഗണ്ണന്‍' വില്ലനായ ആവേശം മോഡല്‍ ഗുണ്ടാസഹായം ; വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി സ്‌കൂട്ടറില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ; 15,000 രൂപ മോചനദ്രവ്യം ചോദിച്ച പ്രതിയും കൂട്ടാളിയും പിടിയിലായി

കാക്കനാട്: വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയ ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍. തൃശ്ശൂര്‍ ഇരിങ്ങാലക്കുട അരിപുരം അമ്പലത്തിന് സമീപം പുത്തുപുര വീട്ടില്‍ അക്ഷയ് ഷാജി(22)യെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വില്‍പ്പന ഉള്‍പ്പെടെ വിവിധ കേസുകളില്‍ അക്ഷയ പ്രതിയാണ്.

വിദ്യാര്‍ഥികളില്‍ ഒരാളുമായി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി ആദ്യം മയക്കുമരുന്ന് ഇടപാടുകളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു. അവര്‍ ഒഴിഞ്ഞു മാറിയപ്പോള്‍ താന്‍ പ്രമുഖ ഗുണ്ടാസംഘത്തിലെ അംഗമാണെന്നും എന്ത് വിഷയം ഉണ്ടെങ്കിലും സഹായിക്കാമെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്വകാര്യ കോളജിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കം അടിയില്‍ കലാശിച്ചിരുന്നു. ഒരു ചേരിയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കും കൂട്ടുകാര്‍ക്കും അടികിട്ടിയ കാര്യം ഇന്‍സ്റ്റഗ്രാം സുഹൃത്തായ പ്രതിയുമായി പങ്കുവെച്ചു. ഒന്നാംപ്രതി അക്ഷയ് മൂന്ന് സുഹൃത്തുക്കളെയും കൂട്ടി വ്യാഴാഴ്ച്ച രാത്രി 7.30 ന് നിലംപതിഞ്ഞിമുകളില്‍ എത്തി.

അവരെ ഉള്‍പ്പെടുത്തിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നു മനസിലായ വിദ്യാര്‍ഥികള്‍ പ്രതികളെ അനുനയിപ്പിച്ച് തിരിച്ചുവിടാന്‍ ശ്രമിച്ചു. എന്നാല്‍, പരാതിക്കാരനായ വിദ്യാര്‍ഥിയേയും കൂട്ടുകാരനെയും അക്ഷയ് ഒരു സ്‌കൂട്ടറില്‍ കയറ്റി തട്ടിക്കൊണ്ടുപോയി. ഉടനെ 15,000 രൂപ കൊടുത്തില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. കളമശ്ശേരി ഭാഗത്തേക്ക് സ്‌കൂട്ടര്‍ ഓടിച്ചു പോയപ്പോള്‍ സുഹൃത്തുക്കളെ വിളിച്ച് പണം അറേഞ്ച് ചെയ്യാന്‍ വിദ്യാര്‍ഥികള്‍ ശ്രമിച്ചു. സുഹൃത്തുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജെ.എസ്. സജീവ് കുമാറിന്റെ നേതൃത്വത്തില്‍ സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്‍.ഐ.റഫീഖ്, ഓഫീസര്‍മാരയ സെല്‍വരാജ്, കുഞ്ഞുമോന്‍, ബിബിന്‍, ജോബി എന്നിവരടങ്ങുന്ന പോലീസ് സംഘം അന്വേഷണം ആരംഭിച്ചത്.

പണം തരപ്പെടുത്താന്‍ കാലതാമസം വരുമെന്നും സുഹൃത്തിന്റെ സ്വര്‍ണമാല തരാമെന്നും വിദ്യാര്‍ഥികളെ കൊണ്ട് പറയിപ്പിച്ച് പ്രതിയെ കാക്കനാട് ഭാഗത്തേക്ക് തിരികെ എത്തിച്ചു. ഒരു ഓട്ടോറിക്ഷയില്‍ പോലീസ് പിന്തുടരുന്നത് കണ്ട പ്രതി കാക്കനാട് വ്യവസായ മേഖലയ്ക്ക് സമീപത്ത് സ്‌കൂട്ടറും വിദ്യാര്‍ഥികളെയും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പ്രതിയെ ചോദ്യംചെയ്തപ്പോള്‍ കൂട്ടുപ്രതി രിസാലിനെക്കുറിഞ്ഞു വിവരംലഭിച്ചു. മരടില്‍ അയാള്‍ താമസിക്കുന്ന വീട്ടിലെത്തി. പോലീസിനെ കണ്ട ഉടനെ രിസാല്‍ ബ്ലേഡ് കൊണ്ട് കഴുത്തിലും ശരീരത്തില്‍ പലയിടത്തും സ്വയം കീറിമുറിച്ചുകൊണ്ട് പോലീസിന് നേരെ പാഞ്ഞടുത്തു. മണിക്കൂറുകളോളം ശ്രമിച്ച് ഇയാളെ കീഴ്‌പ്പെടുത്തി ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages